കേരള നിയമസഭയിലേക്ക് മെയ് 16 ന് നടന്ന തെരഞ്ഞെടുപ്പിന്റെ
വോട്ട് എണ്ണിയപ്പോൾ തൃത്താലയിൽ വി.ടി.ബൽറാമിന് രണ്ടാമൂഴം.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ഇസ്ഹാഖിനെ 10547 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബൽറാം പരാജയപ്പെടുത്തിയത്.
ഇടതു തരംഗത്തിലും താലത്തിലപ്പന്റെ തട്ടകം യു.ഡി.എഫ്.നിലനിർത്തി.
പട്ടാമ്പിയിൽ ഇടതു മുന്നണിക്ക് അട്ടിമറി നേട്ടം.
ജെ.എൻ.യു.സമര നായകൻ മുഹമ്മദ് മുഹ്സിന് കന്നി ജയം.
നാലാം അങ്കത്തിനിറങ്ങിയ വികസന നായകൻ സി.പി.മുഹമ്മദ് 7404 വോട്ടിന്
തോൽവി ഏറ്റുവാങ്ങി.
No comments:
Post a Comment