Monday, 16 May 2016

ചാറ്റൽ മഴയിൽ സമ്മതിദാനം ...







പുതിയ ഭരണ സാരഥികളെ തെരഞ്ഞെടുക്കാൻ കേരളം വിരൽ അമർത്തി. ഓരോ പോളിംഗ് ബൂത്തിൽ നിന്നും ഉയർന്നു കേട്ട ബീപ് ശബ്ദത്തിന്റെ രൂപവും ഭാവവും അറിയാൻ രണ്ടു നാൾ ആകാംക്ഷയോടെ കാത്തിരിക്കണം. സംസ്ഥാനത്ത് 1203 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 2.60 കോടി വോട്ടർമാരാണ് സമ്മതിദാനം വിനിയോഗിക്കാൻ പട്ടികയിൽ ഇടം പിടിച്ചത്. പാലക്കാട് ജില്ലയിൽ 12 മണ്ഡലങ്ങളിൽ 93 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 
21 ലക്ഷത്തിൽപരം വോട്ടർമാരാണ് ഇവരുടെ ജയ പരാജയങ്ങൾ നിർണ്ണയിക്കുന്നത്. 
രാവിലെ 7 മണിക്ക് ഇരുൾ മൂടിയ അന്തരീക്ഷത്തിലാണ് പോളിംഗ് തുടങ്ങിയത്. ഇടക്ക് ചാറ്റലായും തൂവലായും നിലകൊണ്ട പ്രകൃതി മുഖം കറുപ്പിച്ചു കൊണ്ട് തന്നെ ജനങ്ങളുടെ ജനാധിപത്യ അവകാശത്തിന് കുട പിടിച്ചു. ജില്ലയിൽ 1727 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയത്. എല്ലായിടത്തും സ്ത്രീകളുടെ നീണ്ട നിര കാണപ്പെട്ടു.ജില്ലയിലെ വോട്ടർമാരിൽ 11,21,413 പേർ സ്ത്രീകളാണെങ്കിൽ, 10,64,699 പേർ മാത്രമാണ് പുരുഷന്മാർ. അതുകൊണ്ട് തന്നെ വിധിഎഴുത്ത് നിർണ്ണായിക്കുന്നത്  പെൺ മനസ്സിന്റെ ആഭിമുഖ്യത്തെ ആശ്രയിച്ചായിരിക്കും.

No comments: