നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞ് വോട്ടു പെട്ടികൾ സൂക്ഷിച്ചിട്ടുള്ള
സ്കൂൾ കെട്ടിടങ്ങളിൽ കേന്ദ്ര സേനയുടെ കനത്ത കാവൽ.
തൃത്താല, പട്ടാമ്പി, ഷൊർണ്ണൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ
ഒറ്റപ്പാലം എൽ.എസ്.എൻ.ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.
പാലക്കാട് ജില്ലയിൽ നാല് കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ മെയ് 19 ന്
രാവിലെ 8 ന് തുടങ്ങും. ഒരേ സമയം 14 മേശകളിൽ വോട്ടെണ്ണൽ
നടത്തുന്നതിന് ക്രമീകരണമായിട്ടുണ്ട്. ആദ്യം തപാൽ വോട്ടുകൾ എണ്ണും.
തുടർന്ന് ബൂത്ത് നമ്പർ ക്രമത്തിൽ എണ്ണിതുടങ്ങും. ആദ്യ റൗണ്ട്
പൂർത്തിയാകുന്നതിന് അര മണിക്കൂർ സമയം എടുക്കും.
ഉച്ചക്ക് മുമ്പ് ഫലം പുറത്തുവിടും.
No comments:
Post a Comment