Friday, 20 May 2016

നിയമസഭയിൽ ഞങ്ങൾ ഒന്ന് ...

ഒരു പഞ്ചായത്ത്:
രണ്ടു എം.എൽ.എ.മാർ !
----------------------------------






ഇത്തവണ ഓങ്ങല്ലൂർ പഞ്ചായത്തിൽ നിന്ന് രണ്ടു ജനപ്രതിനിധികൾ നിയമസഭയിൽ എത്തും. പട്ടാമ്പിയിൽ നിന്ന് കന്നിയങ്കം ജയിച്ച എൽ.ഡി.എഫിലെ മുഹമ്മദ് മുഹ്സിനും, പാലക്കാട്ടു നിന്ന് രണ്ടാമൂഴം കടന്ന യു.ഡി.എഫിലെ ഷാഫി പറമ്പിലും. 
ഇരുവരും ഒരേ പഞ്ചായത്തുകാരും കാരക്കാട് പ്രദേശവാസികളുമാണ്. 
വർഷങ്ങൾക്കു മുമ്പ് അവികസിത പ്രദേശമായിരുന്ന കാരക്കാട് മേഖല ആക്രി വ്യാപാരത്തിലൂടെ വൻ വളർച്ച പ്രാപിച്ചിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടതോടെ വിദ്യാഭ്യാസ രംഗത്തും പുതിയ തലമുറ മുന്നിലാണ്. 
ഷാഫി പറമ്പിൽ നിയമ ബിരുദധാരിയും, മുഹ്സിൻ ജെ.എൻ.യു.ഗവേഷണ വിദ്യാർത്ഥിയുമാണ്.

No comments: