---------------------------------------------------------------------------
ഇത് കൊടുമുണ്ട സ്വദേശി മൻസൂറിന്റെ കഥ
---------------------------------------------------------------------------
കൊടുമുണ്ട ചിതകുന്നത്ത് പരേതനായ മുഹമ്മദുകുട്ടിയുടെയും നബീസയുടെയും
ഒമ്പത് മക്കളിൽ എട്ടാമനാണ് മൻസൂർ.
നാട്ടിൽ അറിയപ്പെടുന്ന നല്ല ഡ്രൈവർ.
പക്ഷെ അധികമാരും അറിയാത്തൊരു വേഷമുണ്ട് മൺസൂറിന്:
സിനിമയിലും,സീരിയലിലും,ആൽബങ്ങളിലും നൃത്ത പരിശീലകൻ!
സ്വന്തം ഇച്ഛാശക്തിയിൽ,സ്വയം വെട്ടിത്തെളിയിച്ച നൃത്ത കലയുടെ രാജാങ്കണത്തിൽ
യുവ കലാകാരനായ സി.കെ.മൻസൂർ ആടി തിമിർക്കുകയാണ്, കൊറിയോഗ്രാഫറായി....
ഡ്രൈവറുടേതായ ജീവിത വേഷം ആടുന്നതിനിടയ്ക്കുള്ള ഇടവേളകളിലാണ് ഈ കൊടുമുണ്ടക്കാരൻ നൃത്തവേദികളിൽ വിസ്മയം തീർക്കുന്നത്. നാട്ടിൻ പുറത്തെ ചെറിയ വേദികളിൽ തുടക്കമിട്ട മൻസൂർ ഇന്ന് സിനിമാ - സീരിയൽ - ആൽബം രംഗങ്ങളിലെ എണ്ണം പറഞ്ഞ കൊറിയോഗ്രാഫറാണ്.
സിനിമാതാരങ്ങളെ നൃത്തച്ചുവടുകൾ അഭ്യസിപ്പിക്കുന്നതിനോടൊപ്പം ബിഗ് സ്ക്രീനിലും,
മിനി സ്ക്രീനിലും നർത്തകന്റെ വേഷം അണിയുകയും ചെയ്തു.
'രുദ്രസിംഹാസനം', 'കർമ്മയോദ്ധാ' എന്നീ സിനിമകളിൽ ഡാൻസറായി. ഓം ശാന്തി ഓശാനയിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫറായി. ആൽബങ്ങളിൽ വിവിധ വേഷങ്ങൾ ചെയ്തു.
തിരുവനന്തപുരത്തു നടന്ന നാഷണൽ ഗെയിംസ് ഉദ്ഘാടന വേദിയിൽ വിനീത് ,
തിരുവനന്തപുരത്തു നടന്ന നാഷണൽ ഗെയിംസ് ഉദ്ഘാടന വേദിയിൽ വിനീത് ,
ലക്ഷ്മി ഗോപാലസ്വാമി എന്നിവർക്കൊപ്പം നൃത്തം ചെയ്തു.
ഏഷ്യാനെറ്റ് ഫിലിം അവാർഡ് നൈറ്റ്, ടി.വി.അവാർഡ് നൈറ്റ് മീഡിയാ വൺ പതിനാലാം രാവ് എന്നിവയുമായി സഹകരിച്ചു. കൈരളിയിലെ പാരഡി എക്സ്പ്രസ്സ് ,
പട്ടുറുമാൽ എന്നിവയിൽ മത്സരാർഥിയായിരുന്നു.
കൊച്ചി എയർ പോർട്ട് ഉദ്യോഗസ്ഥർ, ഐ.എം.എ അംഗങ്ങളായ വനിതാ ഡോക്ടർമാർ ഉൾപ്പെടെ മൻസൂറിന് കീഴിൽ നൃത്തം പഠിച്ച പ്രമുഖർ നിരവധിയാണ്.
സ്വന്തം ശിഷ്യർക്ക് സിനിമകളിൽ ഡാൻസ് അവതരിപ്പിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.
സ്വന്തം ശിഷ്യർക്ക് സിനിമകളിൽ ഡാൻസ് അവതരിപ്പിക്കാനും അവസരമൊരുക്കിയിട്ടുണ്ട്.
കലാകാരന്മാരുടെ സംഘടനയായ 'നന്മ'യുടെ പട്ടാമ്പി മേഖലാ പ്രസിഡന്റും ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗവുമാണ്.
പട്ടാമ്പിയിലെ സ്കോർപ്പിയോ ഡാൻസ് അക്കാദമി എന്ന സ്വന്തം സ്ഥാപനത്തിൽ
പട്ടാമ്പിയിലെ സ്കോർപ്പിയോ ഡാൻസ് അക്കാദമി എന്ന സ്വന്തം സ്ഥാപനത്തിൽ
മൻസൂർ നൃത്തം പഠിപ്പിക്കുന്നുണ്ട്.
No comments:
Post a Comment