പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു.
------------------------------------------------------------------------
നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം തുടങ്ങി.
തൃത്താല, പട്ടാമ്പി, ഷൊർണൂർ മണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ
വിതരണം ഒറ്റപ്പാലം എൽ.എസ്.എൻ.ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു.
വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിന് ജില്ലയിൽ കനത്ത സുരക്ഷാ
ക്രമീകരണം പൂർത്തിയായിട്ടുണ്ട്. പാലക്കാട് പോലിസ് സൂപ്രണ്ട്
ദേബേഷ് കുമാർ ബെഹ്രയുടെ കീഴിൽ 13 ഡി.വൈ.എസ്.പി.മാരും, 28 സി.ഐ.മാരും,
289 എസ്.ഐ.മാരും, 576 സി.ഐ.എസ്.എഫ്/ സി.ആർ.പി.എഫ് സേനാംഗങ്ങളും,
721 സ്പെഷൽ പോലിസ് ഓഫീസർമാരും, 2067 സിവിൽ പോലിസ് ഓഫീസർമാരും
ചുമതല ഏറ്റെടുത്തു. ജില്ലയിൽ 39 പ്രശ്ന ബാധിത ബൂത്തുകൾ കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. തിങ്കളാഴ്ച രാവിലെ 7 മുതൽ
വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്.
No comments:
Post a Comment