ആത്മവ്യഥയുടെ ശീലും ആരാധനയുടെ ശ്രുതിയും സമന്വയിപ്പിച്ച ഗാനവുമായി
നാട്ടിൻപുറത്തു നിന്ന് യൂ - റ്റ്യൂബിന്റെ വിശാലതയെ പുൽകി, ഒരു പുതുസ്വരം!
വീട്ടമ്മയുടെയും സ്വയം സംരംഭകയുടെയും തിരക്കിനിടയിൽ
സ്വന്തമായി രചിച്ച്, ഈണം നൽകിയ ഗാനം പാടിയവതരിപ്പിച്ച്
സ്വന്തമായി രചിച്ച്, ഈണം നൽകിയ ഗാനം പാടിയവതരിപ്പിച്ച്
വീഡിയോ ആൽബം ഒരുക്കിയത് കൊടുമുണ്ട മൂക്കണാത്ത് ജയ ആണ്.
പെരുമുടിയൂർ നെടുങ്ങനാട്ട് മുത്തശ്ശിയാർക്കാവിലമ്മയെ
സ്തുതിച്ചു കൊണ്ടുള്ള ഗാനത്തിന് പശ്ചാത്തലമായി, ക്ഷേത്രവും പരിസരവും
ഉൾപ്പെടെയുള്ള ഗ്രാമക്കാഴ്ചകൾ ആൽബത്തിനായി ചിത്രീകരിച്ചത് കമ്പ്യൂട്ടർ ബിരുദ വിദ്യാർഥിയായ മകൻ വിവേകും കുടുംബ സുഹൃത്തും
ഡിപ്ലോമ വിദ്യാർഥിയുമായ ഷാജിയും ചേർന്നാണ്. ഷാജി തന്നെയാണ് വീഡിയോ
എഡിറ്റിംഗ് ചെയ്തതും. എഞ്ചിനീയറിംഗ് ബിരുദധാരിയായ മൂത്ത മകൻ വിനയ്
നിർമാണ നിർവഹണം നടത്തി.
ക്ഷേത്രാചാരങ്ങളെ പരാമർശിക്കുന്ന ഗാനം, അർച്ചനയ്ക്കായി ക്ഷേത്രത്തിൽ
ക്ഷേത്രാചാരങ്ങളെ പരാമർശിക്കുന്ന ഗാനം, അർച്ചനയ്ക്കായി ക്ഷേത്രത്തിൽ
വന്നു മടങ്ങുന്ന ഭക്തയുടെ അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
മൺമറഞ്ഞ തലമുറയുടെ വിശ്വാസാനുഭവങ്ങളെ സ്പർശിച്ചാണ് പാട്ട് മുന്നേറുന്നത്.
മൺമറഞ്ഞ തലമുറയുടെ വിശ്വാസാനുഭവങ്ങളെ സ്പർശിച്ചാണ് പാട്ട് മുന്നേറുന്നത്.
ഗാനത്തിന് താള-വാദ്യ അകമ്പടി നൽകിയത് പ്രൊഫഷണൽ കലാകാരന്മാരായ
കണയം ഗോപിയും ജോയ് മാധവനും ( ക്രിയേറ്റീവ് സ്റ്റുഡിയോ) ചേർന്നാണ്.
ഓടക്കുഴൽ ഷാജി കുന്ദംകുളവും, ശബ്ദലേഖനം എടപ്പാൾ ക്രിയേറ്റീവ് സ്റ്റുഡിയോയും.
സ്കൂൾ-കോളേജ് കാലഘട്ടങ്ങളിൽ പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും ജയ സംഗീതം അഭ്യസിച്ചിട്ടില്ല, മുമ്പ് ഒരു രചനയും പ്രസിദ്ധീകരിച്ചിട്ടുമില്ല. ഇവർ കൊടുമുണ്ടയിൽ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തി വരുന്നു. കാറൽമണ്ണ നമ്പ്രത്ത് പരേതനായ ശങ്കരനാരായണന്റെ ഭാര്യയും
കൊടുമുണ്ട തമ്പിവീട്ടിൽ രാമൻ നായർ - മൂക്കണാത്ത് പാറുക്കുട്ടിയമ്മ
ദമ്പതികളുടെ മകളുമാണ് ജയ.
യൂ - ട്യൂബിൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://www.youtube.com/watch?v=xd04Lmreseg
https://www.youtube.com/watch?
No comments:
Post a Comment