ഇടകലരാനാവാതെ
ജാതികളുപജാതികൾ
ഉരുളുന്നു ജലചക്രം.
ജാഥകൾ വടക്കു നിന്ന് തെക്കോട്ട്
ജനങ്ങൾ വലം വെച്ച്
ഇടത്തോട്ട്.
തെരുവിൽ പൊരിഞ്ഞ ചർച്ച:
അധോവായു ക്ഷോഭത്തിലെ
സർഗാത്മകത.
ഉള്ളിലുള്ള പ്രണയം
ഉണ്ണിമായക്ക് നൽകി.
ഉള്ളിയെന്ന് കരുതി-
പൊളിച്ചവൾ കള്ളി.
പ്രാണൻെറ ചരടിൽ
കോർത്തതു കൊണ്ടാവാം
പ്രണയമണി തൂവൽ
കൊഴിയാത്തത്.
No comments:
Post a Comment