ഒരു റേഡിയോ ശ്രോതാവാണ് ഞാൻ.
കുട്ടിക്കാലത്ത് തുടങ്ങിയ ശീലമാണ്.
രാവിലെ എണീറ്റാൽ ആദ്യം ചെയ്യുന്നത് തൃശൂർ
ആകാശവാണി നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം ശ്രവിക്കലാണ്.
ഈയിടെയായി സഹിക്കാൻ കഴിയാത്തൊരു പരസ്യം കേൾക്കുന്നുണ്ട്.
സത്യം, സമത്വം, സ്വാതന്ത്ര്യം നെറ്റിയിൽ ആലേഖനം ചെയ്ത 'മാതൃഭൂമി'
പത്രത്തിന്റെ ക്ലാസിഫൈഡ് പരസ്യമാണ് അരോചകമാവുന്നത്.
"നിങ്ങളുടെ മകൾ ഞങ്ങളുടെ കസ്റ്റഡിയിലാണ് "
എന്ന് തുടങ്ങുന്നതാണ് പരസ്യം.
അമ്പത് രൂപ കൊടുത്താൽ ക്ലാസിഫൈഡ് പരസ്യം
പത്രത്തിൽ പ്രസിദ്ധപ്പെടുത്താം എന്നാണ് മാലോകരെ ഇവർ അറിയിക്കുന്നത്.
ഒരു ദേശീയ പത്രം ഇത്രയും നിലവാരം കുറഞ്ഞ
ഒരു പരസ്യം നൽകി പ്രഭാതങ്ങളെ പരിഭ്രാന്തിയിൽ ആക്കുന്നത് നല്ലതാണോ?
കുറ്റ വാസന ഉണർത്തുന്ന തരത്തിൽ വൃത്തി ഹീനമായ പരസ്യം
പ്രക്ഷേപണം ചെയ്ത് മനുഷ്യ മനസ്സിനേയും അന്തരീക്ഷത്തേയും
മലീമസപ്പെടുത്താമോ ?
No comments:
Post a Comment