Tuesday, 24 November 2015

ഹൈക്കു കവിതകൾ

പെണ്ണുടലിൻെറ മതമറിയാൻ
ആണുടലിലുണ്ടൊരു
ചാവേർ.


ഊണിനു പണമില്ലെങ്കിലും
വേണം ഫോണിന്
പൊൻ സദ്യ.


വസന്തം 
വീണടിയുന്നു
ഗ്രീഷ്മച്ചിതയിൽ.


പുഴയോരത്താണെങ്കിലും
പുകഞ്ഞു തീർന്നാൽ
നിത്യ ശാന്തി.


ആവിഷ്കാരത്തിൻെറ
ആവിയിൽ
ചാരമായത് വാറോല.


സുസ്മിതമുണ്ടെങ്കിൽ
സുഖനിദ്ര
സുനിശ്ചിതം.

No comments: