Monday, 16 November 2015

പൂച്ചമ്മേ, തത്ത തത്ത...


ആനക്കഥകൾ പോലെ തന്നെ ഏവരേയും രസിപ്പിക്കുന്നവയാണ് 

തത്തയെ കുറിച്ചുള്ള കഥകളും.
കുട്ടികൾ തൊട്ട് വയോധികർ വരേയും,
കുടിൽ മുതൽ കൊട്ടാരം വരേയും തത്ത പൊന്നോമനയാണ്. 
പച്ചപ്പനന്തത്തേ/ പുന്നാരപ്പൂമുത്തേ, 
മനക്കലെ തത്തേ /മറക്കുട തത്തേ 
തുടങ്ങിയ പാട്ടുകൾ ഇഷ്ടപ്പെടാത്തവരുണ്ടാവില്ലല്ലൊ.
ചില മനുഷ്യരുടെ ജീവിതത്തിൽ കൂട് തുറന്ന് പുറത്തിറങ്ങി ശീട്ടെടുക്കുന്ന തത്തയാണ് ഭൂതവും വർത്തമാനവും ഭാവിയും മറ്റും നിർണ്ണയിക്കുന്നത്. അങ്ങിനെ പുരാതന കാലം മുതൽ മനുഷ്യനും തത്തയും തമ്മിൽ ആത്മബന്ധമുണ്ട്. കൂട്ടിലടച്ച തത്ത പാരതന്ത്ര്യത്തിൻെറ പ്രതീകമാണ്. എന്നാൽ കൂട്ടിൽ കഴിയുന്ന തത്തക്ക് സൗന്ദര്യ ബോധം പാടില്ലെന്നാരും പറയരുത്. അപരിചിതരെ കണ്ടാൽ കലപില കൂട്ടാറുള്ള കടലോര ഗ്രാമത്തിലെ ഈ തത്ത ഇന്ന് എൻെറ സാന്നിധ്യം പോലും മറന്ന് കണ്ണാടി നോക്കി രസിക്കുകയായിരുന്നു. കണ്ണാടിയിലെ സ്വന്തം പ്രതിബിംബം കാണുമ്പോൾ അത് തൻെറ കൂട്ടുകാരിയാണെന്ന് കരുതിയോ ആവോ. ഏതായാലും കണ്ണാടി നോക്കി സല്ലപിക്കുന്ന ഈ പച്ചപ്പനന്തത്തക്ക് പുറത്തൊരു പ്രകൃതിയും ആകാശവും ഉണ്ടെന്നറിഞ്ഞാൽ ഈ കണ്ണാടി കൊത്തിപ്പിളർത്താനും കൂട് വിട്ട് കാട് കയറാനുമാവുമോ?

No comments: