തെരുവിൻെറ മക്കൾ ശിശു
ദിനമറിയുന്നില്ല.
ചാച്ചാജിയെപ്പറ്റി അവർ കേട്ടിട്ടു പോലുമില്ല.
തെരുവിൽ പിറന്ന്, വളർന്ന്, പാറിപ്പറന്ന് പോകുന്ന
ബാല്യങ്ങൾക്ക് സംരക്ഷണവും വിദ്യാഭ്യാസവും, ആരോഗ്യവും
നൽകാൻ ക്ഷേമ പദ്ധതികൾ ഏറെയുണ്ട്.
എന്നിട്ടും അനാഥ ബാല്യങ്ങൾ വേട്ടയാടപ്പെടുന്നു.
ഓരോ വർഷവും ആയിരത്തിൽ പരം കുട്ടികൾ ലൈംഗികാതിക്രമത്തിനിരയാവുന്നു. തൊഴിൽ സ്ഥലങ്ങളിൽ അവർ ചൂഷണത്തിന് വിധേയരാവുന്നു.
അപ്പോഴും രാജപാതയിലൂടെ കടന്നുപോകുന്ന
ശിശുദിന ഘോഷയാത്രയും കുട്ടികളുടെ പ്രധാനമന്ത്രിയും
വർണ്ണ ചിത്രമായി വാർത്തകളിൽ നിറയുന്നു.
No comments:
Post a Comment