Saturday, 5 December 2015

ഹൈക്കു കവിതകൾ

ആണ്ടവാ 
എന്നയിത്
ചെന്നൈയോ?   



മണി മാളിക മീതെ 
മാനം നോക്കി നിൽക്കുന്നു
വിശപ്പും ദാഹവും.



ചിതറി വീണ വറ്റുകൾ
ചൂണ്ടയിട്ടു പരൽ മീനുകൾ
എൻെറ വിരലുകൾ.




ആഴക്കടലിൽ മുങ്ങാതെ
തിരിച്ചൊഴുകി വന്നവൾ
മുങ്ങിക്കുളിക്കുന്നു -
മണൽക്കയത്തിൽ.



ആലില തുമ്പിൽ
തുളുമ്പാതെ മഞ്ഞുതുള്ളി
പ്രണയം.




No comments: