പോകരുത് മക്കളെ
പുഴയുണ്ട് അരികിൽ
നേർത്ത നീർച്ചാലാണെങ്കിലും
നീരാളിയും നീർനായുമുണ്ടവിടെ.
പുഴയുണ്ട് അരികിൽ
നേർത്ത നീർച്ചാലാണെങ്കിലും
നീരാളിയും നീർനായുമുണ്ടവിടെ.
പോകരുത് മക്കളെ
ആറ്റുവഞ്ഞിക്കാടുണ്ടരികിൽ
നീരാട്ടിനിറങ്ങുന്ന
മദയാനകളുണ്ടവിടെ.
ആറ്റുവഞ്ഞിക്കാടുണ്ടരികിൽ
നീരാട്ടിനിറങ്ങുന്ന
മദയാനകളുണ്ടവിടെ.
പോകരുത് മക്കളെ
കാണാക്കയമുണ്ടരികിൽ
മണലൂറ്റിയ മണിക്കിണറും
മരണ പാതാളവുമുണ്ടവിടെ.
കാണാക്കയമുണ്ടരികിൽ
മണലൂറ്റിയ മണിക്കിണറും
മരണ പാതാളവുമുണ്ടവിടെ.
പോകരുത് മക്കളെ
തലയറ്റ കരിമ്പനക്കാടുണ്ടരികിൽ
പുലിയും പേനായ് കൂട്ടവും
പായുന്ന കാറ്റാടി കടവുണ്ടവിടെ.
തലയറ്റ കരിമ്പനക്കാടുണ്ടരികിൽ
പുലിയും പേനായ് കൂട്ടവും
പായുന്ന കാറ്റാടി കടവുണ്ടവിടെ.
പോകരുത് മക്കളെ
അടിയില്ലാ അണയുണ്ടരികിൽ
അഴുക്കും വിഴുപ്പും ഉഴറുന്ന
നാഴൂരി നാറ്റത്തണ്ണീരുണ്ടവിടെ.
അടിയില്ലാ അണയുണ്ടരികിൽ
അഴുക്കും വിഴുപ്പും ഉഴറുന്ന
നാഴൂരി നാറ്റത്തണ്ണീരുണ്ടവിടെ.
പോകരുത് മക്കളെ
തുളവീണ തടയണയുണ്ടരികിൽ
കമ്പിയും കല്ലും വിഴുങ്ങുന്ന
കുലദ്രോഹി കൂട്ടരുണ്ടവിടെ.
തുളവീണ തടയണയുണ്ടരികിൽ
കമ്പിയും കല്ലും വിഴുങ്ങുന്ന
കുലദ്രോഹി കൂട്ടരുണ്ടവിടെ.
പോകരുത് മക്കളെ
പുകയുന്ന ചുടലയുണ്ടരികിൽ
കത്താത്ത പ്രാണൻെറ
ചിതാഗ്നിയാളുന്നുണ്ടവിടെ.
പുകയുന്ന ചുടലയുണ്ടരികിൽ
കത്താത്ത പ്രാണൻെറ
ചിതാഗ്നിയാളുന്നുണ്ടവിടെ.
പോകരുത് മക്കളെ
പച്ചപ്പുൽ മേടുണ്ടരികിൽ
കഞ്ചാവും കള്ളവാറ്റും വിൽക്കുന്ന
ശീട്ടാടി കൂട്ടമുണ്ടവിടെ.
പച്ചപ്പുൽ മേടുണ്ടരികിൽ
കഞ്ചാവും കള്ളവാറ്റും വിൽക്കുന്ന
ശീട്ടാടി കൂട്ടമുണ്ടവിടെ.
പോകരുത് മക്കളെ
നീളത്തിൽ നിളയുണ്ടരികിൽ
നന്മ വറ്റി വറ്റിപ്പോകുന്ന
നാരായ വേരുണ്ടവിടെ.
നീളത്തിൽ നിളയുണ്ടരികിൽ
നന്മ വറ്റി വറ്റിപ്പോകുന്ന
നാരായ വേരുണ്ടവിടെ.
_______________
ടിവിഎം അലി.
~~~~~~~~~~
ടിവിഎം അലി.
~~~~~~~~~~
No comments:
Post a Comment