Monday, 14 December 2015

അംബേദ്‌കർ വിചാര വേദി രൂപീകരിച്ചു





 പാലക്കാട് ജില്ലയിലെ അംബേദ്‌കർ പുരസ്കാര ജേതാക്കളുടെ നേതൃത്വത്തിൽ ചാത്തന്നൂരിൽ സംഘടിപ്പിച്ച 'സർഗ പ്രസാദം' കൂട്ടായ്മ അംബേദ്‌കർ വിചാര വേദി എന്ന സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. അംബേദ്‌കർ പഠന കേന്ദ്രവും, റഫറൻസ് ലൈബ്രറിയും സ്ഥാപിക്കുക, സെമിനാറുകളും സിംപോസിയങ്ങളും സംഘടിപ്പിക്കുക, വിവിധ തുറകളിൽ മികച്ച സേവനം നടത്തുന്നവരെ ആദരിക്കുക തുടങ്ങിയ പരിപാടികളാണ് വിചാര വേദി ലക്ഷ്യമിടുന്നത്. നാടക നടൻ വിജയൻ ചാത്തന്നൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രന്ഥകാരനും വിവർത്തകനുമായ പി.വി. ആൽബി ഉദ്ഘാടനം ചെയ്തു. തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.എ. പ്രസാദ്, നാഷണൽ വുഷു ചാമ്പ്യൻഷിപ്പിൽ  ജേതാക്കളായ ക്രിസ്റ്റിന സാലി ജോസ്, എസ്. വന്ദന എന്നിവരെ  ചടങ്ങിൽ അനുമോദിച്ചു. ടി വി എം അലി, മാട്ടായ രവീന്ദ്രൻ, കലാമണ്ഡലം ചന്ദ്രൻ, ബിജു ഷൊർണ്ണൂർ, ബാലാജി നാഗലശ്ശേരി, വാസുദേവൻ തച്ചോത്ത്, വാവനൂർ രാഘവൻ, കലാമണ്ഡലം വാസുദേവൻ, ഗോപിനാഥ് പാലാഞ്ചേരി, 
ടി. ചന്ദ്രൻ, കെ. ഉണ്ണികൃഷ്ണൻ, ശിവരാമൻ, സത്യൻ, കെ. വിജയലക്ഷ്മി, രാധാരവീന്ദ്രൻ, കെ.കെ. പരമേശ്വരൻ, ഡോ. വൈഖരി, മുഹമ്മദുണ്ണി ഹാജി, കെ. കരുണാകരനുണ്ണി, യൂനസ്, ഷഹീർ തുടങ്ങിയവർ പങ്കെടുത്തു. 
അഡ്വ.ടി.എ. പ്രസാദ്(ചെയർമാൻ), ടി. ചന്ദ്രൻ (കണ്‍) 
എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിച്ചു.

No comments: