/ ലോക് ഡൗൺ ചിന്ത /
പാൽ ഒഴിച്ചു കളയുന്ന ക്ഷീരകർഷകരും അനുബന്ധ സംരംഭങ്ങളുടെ അഭാവവും.
ലോക് ഡൗൺ പത്താം നാളിലേക്ക് പ്രവേശിക്കുമ്പോഴും ക്ഷീരകർഷകരുടെ സങ്കടങ്ങൾക്ക് പരിഹാരമായിട്ടില്ല.
പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിലെ ക്ഷീരകർഷകർ പാൽ ഒഴിച്ചുകളയുന്ന വാർത്തയും ചിത്രവും കണ്ടപ്പോൾ ഒരു പാട് ചോദ്യങ്ങളാണ് ക്ഷീരപഥത്തിലേക്ക് ഉയർന്നു പൊങ്ങിയത്.
സാധാരണഗതിയിൽ വേനൽ കാലത്ത് പാൽ ഉല്പാദന കുറവും ഉപഭോഗ വർധനയുമാണ് വാർത്തകളിൽ നിറയാറുള്ളത്. ഇത്തവണ കോവിഡ് താണ്ഡവമാടുകയും മൂന്നാഴ്ചത്തേക്ക് ലോക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ ഹോട്ടലുകൾ അടഞ്ഞു. മിൽമ പാർലറുകളും പൂട്ടി. സംഭരിച്ച പാൽ ശീതീകരിക്കാൻ കഴിയാത്തതിനാൽ ക്ഷീര സംഘങ്ങളിൽ നിന്ന് പാലെടുക്കുന്നത് നിർത്തി.
മലബാർ മേഖലയിലെ ആറ് ജില്ലകളിലും പാലാഴി തിരതല്ലി. വാങ്ങാൻ ആളില്ലാത്തതിനാൽ നിരാശരായ ക്ഷീരകർഷകർ റോഡിലും തോട്ടിലും പാൽ ഒഴുക്കി. പൊതുവെ നമ്മുടെ ആവശ്യത്തിന് പാൽ ഉല്പാദനമില്ലാത്തതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് സംഭരിച്ചിരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 60 ശതമാനത്തോളം വിപണനം കുറഞ്ഞു. അധികം വന്ന പാൽ, പാൽപ്പൊടിയാക്കാൻ മലബാറിൽ ഒരിടത്തും കമ്പനിയില്ല.
തമിഴ്നാടാണെങ്കിൽ കേരളത്തിൽ നിന്ന് പാൽ അങ്ങോട്ട് കൊണ്ടു പോകുന്നത് വിലക്കി. അതുകൊണ്ട് പാൽപൊടിയാക്കാനും കഴിഞ്ഞില്ല. സംസ്ഥാനത്ത് പൊതുമേഖലയിൽ പാൽപൊടി നിർമ്മാണ കമ്പനി തുടങ്ങണമെന്ന് വികസന വേലിയേറ്റത്തിലും ആർക്കും തോന്നിയില്ല.
1996ൽ മിൽമ ആലപ്പുഴയിൽ സ്ഥാപിച്ച പാൽപൊടി കമ്പനി ഒരു മാസം പിന്നിട്ടപ്പോൾ മച്ചി പശുവായി.
മലബാറിലാണ് മിൽമ ഇത്തരമൊരു ഫാക്ടറി തുടങ്ങേണ്ടിയിരുന്നത്. അതുണ്ടായില്ല.
മലബാർ മേഖല യൂനിയൻ്റെ സംഭരിച്ച നാലു ലക്ഷം ലിറ്റർ പാൽ ശീതീകരിച്ചു സൂക്ഷിക്കാൻ കഴിയാതെ വന്നതോടെയാണ് ക്ഷീരസംഘങ്ങളിൽ നിന്ന് പാൽ സംഭരണം നിർത്തിയത്.
അനുബന്ധ വ്യവസായങ്ങളുടെ അഭാവമാണ് ഇത്തരത്തിൽ പ്രതിസന്ധി സൃഷ്ടിച്ചത്.
പാൽപൊടി ഫാക്ടറിയും പാൽ ഐസ്ക്രീം കമ്പനിയും മറ്റും ഉണ്ടായിരുന്നെങ്കിൽ തൊഴിലും വരുമാനവും വികസനവും കൈവരിക്കാമായിരുന്നു.
പാൽ ഒഴിച്ചുകളയുന്ന കർഷകർക്ക് വെണ്ണയും നെയ്യും പനീറും ഉണ്ടാക്കാൻ അധിക സാങ്കേതിക വിദ്യയൊന്നും ആവശ്യമില്ല.
പാലിൽ ചെറുനാരങ്ങ നീര് ഒഴിച്ചാൽ തന്നെ പാൽക്കട്ടി ഉണ്ടാക്കാം. അത് ശീതീകരിച്ചുവെച്ചാൽ പന്നീർ ഉല്പന്നം ഉണ്ടാക്കാം. നെയ്യുണ്ടാക്കിയാൽ തന്നെ പാലിനേക്കാൾ ലാഭം കിട്ടുമല്ലൊ.
അനുബന്ധ വ്യവസായത്തെ കുറിച്ച് ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.
പാലും പാലുല്പന്നങ്ങളും, അരിയും മൂല്യവർധിത ഉല്പന്നങ്ങളും, നാളികേരവും അനുബന്ധ ഉല്പന്നങ്ങളും ചക്ക, മാങ്ങ എന്നിങ്ങനെ അനേകം ഭക്ഷ്യോല്പന്നങ്ങളും നിർമിച്ച് ലോക വിപണിയിൽ എത്തിക്കാൻ നമുക്ക് കഴിയണം.
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഓരോ പ്രദേശത്തും ചെറുകിട സംരംഭങ്ങൾ തുടങ്ങിയാൽ മതി. വിദേശത്തു നിന്നുള്ള വരുമാനം ഭീമമായി കുറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഒരു കേരള മോഡൽ ഈ രംഗത്തും അനിവാര്യമാണ്.
(tvm ali)

No comments:
Post a Comment