കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പട്ടാമ്പി സെൻട്രൽ ഓർച്ചാർഡ് കർഷകർക്ക് പുതിയ പ്രതീക്ഷയാവുന്നു. കർഷകർക്ക് ആവശ്യമുള്ള തൈകളും വിത്തുകളും വിതരണം ചെയ്തു വരുന്ന ഈ സ്ഥാപനം കഴിഞ്ഞ സാമ്പത്തിക വർഷം 24 ലക്ഷം രൂപയുടെ വരുമാനം ഉണ്ടാക്കി റിക്കാർഡ് സ്ഥാപിച്ചു. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്ന് നിരവധി കർഷകർ ഇവിടെ വന്നു പോകുന്നുണ്ട്. കുരുമുളക് വള്ളികളും, തെങ്ങിൻ തൈകളും, മറ്റു ഫല വൃക്ഷ തൈകളും ഇവിടെ ശാസ്ത്രീയമായി തയ്യാറാക്കിയാണ് കർഷകർക്ക് നൽകുന്നത്. പച്ചക്കറി വിത്തുകളുടെ കലവറയും ഇവിടെയുണ്ട്. സർക്കാർ നിശ്ചയിക്കുന്ന വില ഈടാക്കിയാണ് വില്പന നടത്തുന്നത്. പട്ടാമ്പി - പാലക്കാട് റോഡിന്റേയും, പട്ടാമ്പി - ചെർപ്ലശ്ശേരി റോഡിന്റേയും മധ്യേയാണ് വിശാലമായ സെൻട്രൽ ഓർച്ചാർഡ് സ്ഥിതി ചെയ്യുന്നത്.
No comments:
Post a Comment