ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ മുരളി പെരുമുടിയൂരിനെ പ്രശസ്ത നാക്കിയത് നിളയാണ്.
ഒമ്പത് വൻഷം മുമ്പ് ( 17-7-2007 ) മുരളി പകർത്തിയ നിളയുടെ ചിത്രങ്ങളാണിത്.
കാൽ നൂറ്റാണ്ടിനു ശേഷമാണ് ഇങ്ങിനെയൊരു കാഴ്ച കാണപ്പെട്ടത്. പുതു തലമുറയിൽപ്പെട്ടവർക്ക് ആദ്യാനുഭവം. പഴയ തലമുറക്കാർക്കാവട്ടെ വെള്ളപ്പൊക്കത്തിൻെറ ഓർമചെപ്പിൽ അടുക്കിവെക്കാൻ പുതിയൊരനുഭവം. മുരളിയുടെ ചിത്രങ്ങൾ പത്രങ്ങളിൽ നിറക്കാഴ്ചകളായി നിറഞ്ഞതോടെ പടം കിട്ടാനുള്ള പടയോട്ടത്തിലായി നാട്ടുകാർ. അന്ന് സ്മാർട് ഫോൺ വ്യാപകമായിട്ടില്ല. അതുകൊണ്ട് പടം കിട്ടാനുള്ള കടിപിടി ശക്തമായിരുന്നു. ഒമ്പത് വർഷത്തിനിടയിൽ പതിനായിരത്തോളം പടങ്ങൾ പല വലുപ്പത്തിൽ പ്രിൻറടിച്ചു കൊടൂത്തു കഴിഞ്ഞു. ഇപ്പോഴും ഈ ചിത്രങ്ങൾക്ക് ആവശ്യക്കാരുണ്ട്. വിദേശ രാജ്യങ്ങളിൽപ്പോലും ഈ പടങ്ങൾ എത്തിയിട്ടുണ്ട്. ധനാഢ്യരുടെ വീടുകളിലും നക്ഷത്ര ഹോട്ടലുകളിലും ഓട്ടോറിക്ഷകളിലും ഈ ചിത്രങ്ങൾ ഇപ്പോഴും കാണാം. സോഷ്യൽ മീഡിയകളിൽ ഈ പുഴചിത്രങ്ങൾ പതിവായി പലരും പോസ്റ്റാറുണ്ട്.

~~~~~~~~~~
ടിവിഎം അലി
~~~~~~~~~~
ടിവിഎം അലി
~~~~~~~~~~
No comments:
Post a Comment