പെരുമുടിയൂരിൽ അഗ്നിഷ്ടോമ സോമയാഗത്തിന് തുടക്കമായി.
-------------------------------------------------------------------------------------------------------
പട്ടാമ്പി നിളാതീരം മറ്റൊരു യാഗത്തിന് കൂടി വേദിയായി. വേദ കാലത്തിന്റെ ആരാധനാ സമ്പ്രദായമായ യജ്ഞങ്ങൾ പരബ്രഹ്മത്തിന്റെ സന്നിധിയിലേക്കുള്ള ഉപാസനയാണ് എന്നാണ് വിശ്വാസം. മേഴത്തോൾ അഗ്നിഹോത്രി 99 യാഗങ്ങൾ പൂർത്തിയാക്കിയ നിളാ നദിക്കരയിൽ ലോക ശാന്തി ലക്ഷ്യമിട്ടാണ് നൂറ്റാണ്ടുകൾക്കു ശേഷം അഗ്നിഷ്ടോമ സോമയാഗത്തിന് തുടക്കമായത്. അഗ്നിയുടെ അധിഷ്ടാന ദേവന് പ്രണാമം അർപ്പിച്ച് ദർഭയിൽ യജമാനൻ ചെറുമുക്ക് വല്ലഭൻ നമ്പൂതിരിയും, പത്നി ജയശ്രീ അന്തർജനവും ഇരുന്നു.
ആചാര്യൻ വല്ലഭൻ ഭട്ടതിരിപ്പാട് ചൊല്ലി കൊടുത്ത സൂര്യഗായത്രി മന്ത്രം ഏറ്റുചൊല്ലി
യജമാനൻ ഹവിസ്സ് അഗ്നിയിൽ സമർപ്പിച്ചതോടെയാണ് പത്തുനാൾ നീണ്ടു നിൽക്കുന്ന
പുണ്യ കർമങ്ങളുടെ യാഗശാല ഉണർന്നത്.സോമയാഗത്തിന്റെ മുന്നോടിയായ കൂശ്മാണധി ഹോമത്തിന്.മന്ത്രോച്ചാരണം മുഴങ്ങിയതോടെ, അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ സകല പാപങ്ങൾക്കും വൈദിക വിധി പ്രകാരം ചെയ്യാവുന്ന ഏറ്റവും വലിയ പ്രായശ്ചിത്ത കർമമാണ് നടന്നത്. ഇത് മൂന്നു നാൾ നീണ്ടു നിൽക്കും.വൈകിട്ട് യജ്ഞാങ്കണത്തിൽ താന്ത്രിക വിധിപ്രകാരമുള്ള മഹാ ദുർഗ്ഗായാഗം നടന്നു. നൂറ്റി എട്ട് ദുർഗ്ഗായങ്ങളിലെ മണ്ണ് കൊണ്ടുവന്ന്, യജ്ഞാങ്കണത്തിൽ സമർപ്പിച്ച് ദുർഗ്ഗാ പ്രീതിക്കായി നടത്തുന്ന പൂജ സമർപ്പണമാണ് മഹാ ദുർഗ്ഗായാഗം. രാത്രി സാംസ്കാരിക സമ്മേളനം നടന്നു. ശ്രി ശ്രി കേശവാനന്ദ ഭാരതി സ്വാമികൾ ഉദ്ഘാടനം ചെയ്തു. സി.പി. മുഹമ്മദ് എം.എൽ.എ., തോട്ടത്തിൽ രവീന്ദ്രൻ, അഡ്വ.പി. മനോജ് തുടങ്ങിയവർ സംസാരിച്ചു. സോമയാഗം ഏപ്രിൽ 15 ന് സമാപിക്കും.

1 comment:
യജ്ഞപതിയുടെ ആത്യന്തികമായ സംപ്രീതിയാണ് എല്ലായജ്ഞങ്ങളുടേയും പ്രധാന ഉദ്ദേശ്യം ഈ യജ്ഞങ്ങൾ പിഴവില്ലാതെ നടത്തുന്നതുകൊണ്ട് വിതരണത്തിന്റെ വിവിധ വിഭാഗങ്ങൾക്ക് ചുമതലപ്പെട്ട ദേവൻമാർ സംപ്രീതരാകുന്നു, പ്രകൃതി വിഭവങ്ങളുടെ വിതരണം ശരിയായി നടക്കുന്നു.
യജ്ഞാനുഷ്ഠാനത്തിന് അനേകം പാർശ്വഫലങ്ങളും ഉണ്ട്, അവ ആത്യന്തികമായി ഭൗതികബന്ധങ്ങളിൽ നിന്ന് മുക്തി നേടാൻ വഴിയൊരുക്കുന്നു. വേദങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ യജ്ഞാചരണം സർവ്വകർമ്മങ്ങളേയും പവിത്രീകരിക്കും.
''ആഹാരശുദ്ധൗസത്ത്വശുദ്ധിഃ
സത്ത്വശുദ്ധൗ ധ്രുവാസ്മൃതിഃ
ധ്‌രുവാസ്മൃത്യാ സ്മൃതേർല്ലാഭേ
സർവഗ്രന്ഥിനാം വിപ്രമോക്ഷഃ''
യജ്ഞാനുഷ്ഠാനംകൊണ്ട് ഭക്ഷ്യവസ്തുക്കൾ ശുദ്ധീകരിക്കപ്പെടുന്നു. ആ ശുദ്ധീകൃതാഹാരങ്ങൾ ഭക്ഷിക്കുന്നവരുടെ ജീവിതവും പവിത്രമാക്കുന്നു. ജീവിതശുദ്ധി സ്മരണമണ്ഡലത്തിലുള്ള സൂക്ഷ്മകോശങ്ങളെ ശുദ്ധീകരിക്കുന്നു. സ്മരണശുദ്ധിവന്നാൽ മുക്തിമാർഗ്ഗചിന്ത ആരംഭിക്കുന്നു. ഇതെല്ലാം ഒത്തിണങ്ങിവന്നാൽ അവബോധത്തിലേക്ക് വഴിയൊരുങ്ങുന്നു. ആധുനിക സമൂഹത്തിന് ഇത് അത്യാവശ്യമാണ്
2016 ഏപ്രിൽ മാസത്തിൽ പാലക്കാട് ജില്ലയിലെ പട്ടാമ്പി പെരുമുടിയൂർ ക്ഷേത്ര പരിസരത്തുവച്ച് അഗ്നിഷ്ടോമ സോമയാഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു
Post a Comment