നിയമസഭാ വോട്ടെടുപ്പ് വരും മുമ്പ് പാലക്കാട് സിവിൽ സ്റ്റേഷനിൽ മറ്റൊരു വിധി എഴുത്ത് നടന്നു. മത്സരം തികച്ചും സൗഹൃദ പരമായിരുന്നു. ജില്ലാ കലക്ടർ പി. മേരികുട്ടിയും
എ.ഡി.എം. സി. അബ്ദുൽ റഷീദും ഹുസൂർ ശിരസ്തദാർ സി. വിശ്വനാഥനും തമ്മിലായിരുന്നു മത്സരം. ആകെ 292 പേർ ബൂത്തിൽ വരി നിന്ന് വോട്ട് ചെയ്തു. ജില്ലാ കലക്ടർക്ക് 157 വോട്ട് ലഭിച്ചു. ശിരസ്തദാറിനു 80 വോട്ടും, എ.ഡി.എമ്മിന് 34 വോട്ടും നോട്ടക്ക് 21 വോട്ടും ലഭിച്ചു. ഉദ്യോഗസ്ഥരും നാട്ടുകാരും ഈ വിധി എഴുത്തിൽ പങ്കെടുത്തു.
മെയ് 16 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സൽ ആയിരുന്നു ഇത്. പുതുതായി ഏർപ്പെടുത്തുന്ന വി.വി.പാറ്റ് സംവിധാനം സംബന്ധിച്ച് പൊതു ജനങ്ങൾക്ക് വിവരം നൽകുക എന്നതും മോക് പോളിങ്ങിന്റെ ലക്ഷ്യമായിരുന്നുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
No comments:
Post a Comment