Thursday, 24 March 2016

പഠിക്കാത്ത പാവകൾ

ശത്രു പുറത്തല്ല അകത്താണ്.
ഒരിക്കൽ തോറ്റതിന്റെ പക 
ആനക്കില്ലാത്ത കുടിപ്പക 
പകൽ പോലെ വ്യക്തം.

കണ്ണാടി ഉടക്കുന്ന 
പെണ്ണുടൽ ജന്മങ്ങൾ 
കണ്ടാലും കൊണ്ടാലും 
പഠിക്കാത്ത പാവകൾ 

ഓലക്കുടിലിൽ 
ഓട്ട കിണ്ണത്തിൽ 
കോലം കെട്ട വാഴ്വ് കണ്ട് 
നൊന്തു പോയതാണെൻ മനം 

മുല്ല പൂമ്പൊടിയേൽക്കാത്ത 
കല്ലിൽ അഹങ്കാര സുഗന്ധം 
കാന്തനെ കാൽക്കീഴിലാക്കാൻ 
എന്തെല്ലാം കല്പിത കഥകൾ 

നിഴൽ യുദ്ധങ്ങൾ 
അപവാദങ്ങൾ 
ആക്ഷേപങ്ങൾ 
വിഡ്ഢി വേഷങ്ങൾ 
വിവരക്കേടിന്റെ 
അവതാരമോ, ഇത് 
വിനാശ കാലത്തിന്റെ 
വിഷ സർപ്പമോ?

No comments: