തൃത്താലയിൽ ബൽറാമിനെതിരെ സുബൈദ
-------------------------------------------------------
തൃത്താലയിൽ സിറ്റിംഗ് എം.എൽ.എ. വി.ടി..ബൽറാമിനെതിരെ
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ് ഹാഖിനെ നിർത്താൻ
സി.പി.എം. ജില്ലാ സെക്രട്ടേരിയറ്റ് യോഗം ശിപാർശ ചെയ്തു.
നിരവധി നേതാക്കളുടെ പേരുകൾ സ്ഥാനാർഥി പട്ടികയിൽ ഉയർന്നു
വന്നിരുന്നുവെങ്കിലും ഏറെ ചർച്ച ചെയ്ത് ആലോചിച്ച ശേഷമാണ്
ഈ തീരുമാനത്തിൽ നേതൃത്വം എത്തിയത്.
ഇനി സംസ്ഥാന നേതൃ യോഗം ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ഡി.വൈ.എഫ്.ഐ. നേതാക്കളായ എം. സ്വരാജ്, വി.പി. റജീന,
എം.കെ. പ്രദീപ്, പി.എൻ. മോഹനൻ തുടങ്ങിയവരുടെ പേരുകൾ
പരിഗണിച്ചിരുന്നു. അതിനിടയിൽ ഒറ്റപ്പാലത്ത് സുബൈദയുടെ പേര്
ഇടം പിടിച്ചെങ്കിലും ഒടുവിൽ അത് തൃതതാലയിലേക്ക് മാറ്റുകയായിരുന്നു.

No comments:
Post a Comment