കേരളം പോളിംഗ് ബൂത്തിലേക്ക്
--------------------------------
പതിനാറാം ലോകസഭയിലേക്കുള്ള ഒന്നാം ഘട്ട വിധി എഴുത്ത് ഇന്ന് തുടങ്ങി.ഏപ്രിൽ 10 നാണ് കേരളത്തിന്റെ
സമ്മതി ദാനം . സംസ്ഥാനത്ത് 27 വനിതകളുൽപ്പെടെ 269 സ്ഥാനാർഥികളാണ് ജന വിധി തേടുന്നത്.
ആകെ 2,42,51,937 വോട്ടർമാരാണ് ഉള്ളത്.ഇവരിൽ 1,25,70,434 പേര് സ്ത്രീകളും 1,16,81,503 പേര്
പുരുഷന്മാരുമാണ് . ഇവരിൽ അഞ്ചു ലക്ഷം പേര് പുതിയ വോട്ടര്മാരാണ്. അതായത് ഇത്തവണ വിധി
എഴുത്തിൽ നിർണ്ണായക പങ്കു വഹിക്കുന്നത് സ്ത്രീകളും യുവ വോട്ടര്മാരുമാണ് . പാലക്കാട് ജില്ലയിൽ
20,03,479 വോട്ടര്മാരുണ്ട്. ഇവിടെയും സ്ത്രീകളാണ് കൂടുതലെന്ന് കാണാം. പുരുഷന്മാരുടെ എണ്ണം
9,76,224 ആണെങ്കില് വനിതകളുടെ എണ്ണം 10,27,285 ആണ്. ഇവരിൽ 38,390 പേര് നവ വോട്ടർമാരാണ് .
ഇതിലാവട്ടെ വനിതകൾ 16,660 ആണെങ്കില് പുരുഷന്മാര് 21,730 ആണ്. പുതുതായി പട്ടികയിൽ പേര്
ചേർക്കുന്ന കാര്യത്തിൽ വനിതകൾ പിന്നിലായെന്നു മാത്രം.
പാലക്കാട് ലോകസഭ മണ്ഡലത്തിൽ ഏഴു നിയമസഭാ മണ്ഡലങ്ങളുണ്ട്. പട്ടാമ്പി , ഷൊരന്നുർ , ഒറ്റപ്പാലം,
കോങ്ങാട്, മണ്ണാർക്കാട് , പാലക്കാട്, മലമ്പുഴ എന്നീ മണ്ഡലങ്ങളിലായി 11,82,904 വോട്ടര്മാരുണ്ട്.
പട്ടാമ്പി , മണ്ണാർക്കാട് , പാലക്കാട് എന്നീ മണ്ഡലങ്ങൾ യു.ഡി.എഫും , ഷൊർന്നുർ , ഒറ്റപ്പാലം , കോങ്ങാട്,
മലമ്പുഴ മണ്ഡലങ്ങൾ എൽ .ഡി.എഫും പ്രതിനിധീകരിക്കുന്നു. സിറ്റിംഗ് എം.പി. എം.ബി. രാജേഷും മുൻ എം.പി.യും മുൻ മന്ത്രിയുമായ എം.പി. വീരേന്ദ്രകുമാറുമാണ് മുഖ്യ പ്രതിയോഗികൾ. അതുകൊണ്ടു തന്നെ
തീ പാറുന്ന മത്സരമാണ് ഇവിടെ നടക്കുന്നത്. പുതിയ പട്ടാമ്പി താലൂക്കിലുള്ളവർ ഇത്തവണ രണ്ടു ലോകസഭാ
( പാലക്കാടും പൊന്നാനിയും ) അംഗങ്ങളെ തെരഞ്ഞെടുക്കാൻ പോളിംഗ് ബൂത്തിലെത്തും .പൊന്നാനിയുടെ
ഭാഗ മായ തൃത്താലയിലെ വോട്ടര്മാരുടെ മുന്നില് സിറ്റിങ്ങ് എം.പി.യായ ഇ.ടി. മുഹമ്മദ് ബഷീറും
ഇടതു സ്വതന്ത്രനായ വി. അബ്ദുറഹ്മാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. പട്ടാമ്പിയിലുള്ളവർ പാലക്കാടിന്റെ
സാരഥിയെ കണ്ടെത്തും. നമ്മുടെ സമ്മതി ദാനം സമാധാന പൂർണ്ണ മാവട്ടെ.

No comments:
Post a Comment