മദ്യ കേരളം
----------------
മദ്യത്തിൽ മുങ്ങുകയാണ് കേരളം . കുടിച്ചു കുടിച്ചു മരിക്കാൻ തീരുമാനിച്ച പോലെയാണ് ഓരോരുത്തരും
മദ്യ വില്പ്പന ശാലകൾക്കു മുന്നിൽ വരി നില്ക്കുന്നത്. കുടുംബത്തെ കെടുത്തുന്നത് മദ്യമാണെങ്കിലും
ഖജനാവ് നിറക്കുന്നത് മുഴു കുടിയൻമാരാണ് . ഓണം വന്നാലും ക്രിസ്തമസ് വന്നാലും എന്തിനേറെ
ഹർത്താൽ പൊട്ടി വീണാലും ചുരുങ്ങിയത് നൂറു കോടി രൂപയെങ്കിലും ബീവരേജിലെത്തും .
ഓരോ ടൗണിലും രണ്ടോ മൂന്നോ ബാറുകളും ബീവരേജ് ഔട്ട് ലെറ്റുകളും കാണാം. ഇവയുടെ
ചുറ്റും എപ്പോഴും ആൾക്കൂട്ടം ഉണ്ടാവും. ബീവരേജ് ഔട്ട് ലെറ്റുകൽക്കു മുന്നിൽ വളഞ്ഞു പുളഞ്ഞു
കിടക്കുന്ന മലമ്പാമ്പിനെ അനുസ്മരിക്കും വിധം മനുഷ്യ മതിൽ കാണാം. ഏറ്റവും അച്ചടക്കമുള്ള ഒരു
ജനത ഏതെന്നു ചോതിച്ചാൽ ഉത്തരം തേടി അലയേണ്ടി വരില്ല. അതിനെല്ലാം ഉപരി ഏറെ ദയനീയമാണ്
നടപ്പാതയിലെ കാഴ്ച്ച . ഉടുതുണി ഇല്ലാതെ നഗ്നത വെളിവാക്കി പുരുഷ കേസരികൾ പാത വക്കിൽ
കിടക്കുന്നത് സ്ഥിരം കാഴ്ച്ചയായി മാറിയിട്ടുണ്ട്. അന്തി പാതിര നേരത്ത് ലക്കും ലഗാനുമില്ലാതെ
വേച്ചു വേച്ചു വീട്ടിലെത്തുന്ന കുടുംബ നാഥനെ കാത്തിരിക്കുന്നവരുടെ കാര്യമൊന്നു ഓർത്തു നോക്കൂ.
കഷ്ടാൽ കഷ്ട തരം തന്നെ. കേരളത്തിൽ കൂലി വേല ചെയ്യുന്ന ഒരു തൊഴിലാളിക്ക് ദിനേന സുമാർ അഞ്ഞൂറ്
മുതൽ ആയിരം രൂപ വരെ കൂലി കിട്ടുന്നുണ്ട്. ഇതിൽ നൂറു രൂപ പോലും വീട്ടിലെത്തിക്കാത്തവരാണ്
ഭൂരി ഭാഗവും . ആരോഗ്യവും ആയുസ്സും ചോർന്നു പോവുന്നത് അറിയാതെ ഒരു സമൂഹം നമ്മുടെ
മുന്നിൽ ചോദ്യ ചിൻഹമായി നിൽക്കുകയാണ്. ഈ സമയത്താണ് ബാറുകളുടെ നിലവാരത്തെ ചൊല്ലി
കേരളത്തിൽ ഭരണ നേത്രുത്വം അടി കൂടുന്നത്. വിഷയത്തിൽ ഇടപെട്ട കോടതി മദ്യ മുക്ത കേരളത്തിനു
വേണ്ടി സുപ്രധാനമായ ചില നിർധേഷങൽ മുന്നോട്ടു വെച്ചതു സ്വാഗതാർഹമാണ്.

No comments:
Post a Comment