ബീഡി കമ്പനിയിലെ ജിന്ന്
-------------------------
വർഷങ്ങൾക്കു മുമ്പ് എന്റെ വീടിന്റെ സമീപം ഒരു ബീഡി കമ്പനി ഉണ്ടായിരുന്നു. യു .പി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂൾ വിട്ടു വന്നാൽ ബീഡി കമ്പനിയിൽ ചെന്നിരിക്കും. മുറം മടിയിൽ വെച്ച് ഇലയിൽ പുകയിലയിട്ട് ബീഡി ചുരുട്ടി കെട്ടുന്ന വിദ്യ കൗതുകത്തോടെ നോക്കി നില്ക്കും. അസീസ്ക്ക, ഉമ്മർക്ക, കുട്ടപ്പ കുറുപ്പ് , പിന്നെ പേരറിയാത്ത ഏതാനുംബീഡി തെറുപ്പുകാരും കമ്പനിയിലുണ്ടായിരുന്നു.രാവിലെ മുതൽ വൈകുന്നേരം വരെ ഒച്ചയും ബഹളവും വാഗ്വാദവും കേൾക്കാറുണ്ട് .ചുരുക്കി പറഞ്ഞാല് ആ ബീഡി കമ്പനി
ഒരു രാഷ്ട്രീയ വിദ്യാലയം ആയിരുന്നു . മൂന്നോ നാലോ പത്രങ്ങൾ ആ കമ്പനിയിലുണ്ടായിരുന്നു. രാവിലെ പത്ര വായനയോടെയാണ്ബീഡി തെറുപ്പു തുടങ്ങുക. പിന്നെ ഓരോ വാർത്തയെകുറിച്ചും അപഗ്രഥനമാണ് . ചർച്ച മുറുകുമ്പോൾ തീ പാറും. അങ്ങിനെയിരിക്കെ ജിന്ന് എന്ന് ഇരട്ടപ്പേരുള്ള ഒരാള് പുതുതായി കമ്പനിയിൽ ജോലിക്കെത്തി . വെളുത്ത ശരീരം , മെലിഞ്ഞ പ്രകൃതം, ഉറക്കെ സംസാരിക്കും, വല്ലാതെ കിതക്കും, പിന്നെ കാര്ക്കിച്ചു തുപ്പും, തെറിച്ചു വീഴുന്നതോ ചുവപ്പ് കലര്ന്ന വെളുത്ത കഫക്കട്ട...കുടുക്കിടാത്ത കുപ്പായം
ആയതു കൊണ്ട് ചുമക്കുമ്പോൾ ജിന്നിന്റെ നെഞ്ചിന്കൂട് വികസിക്കുന്നത് കാണാം . കുട നിവർത്തി ചുരുക്കുന്നത് പോലെ വാരിയെല്ലുകൾ ഉയരുന്നതും താഴുന്നതും നോക്കി നില്ക്കാരുണ്ട്. ഇടയ്ക്കിടെ മുറ്റത്ത് തുപ്പി നിറക്കുന്നത് അറപ്പുളവാക്കുന്ന കാഴ്ചയാണെങ്കിലും ആരും അത് വിലക്കാറില്ല . അതുകൊണ്ട് മുറ്റമെന്നും അത്തപ്പൂക്കളം ഇട്ട പ്രതീതിയാണ്. ചോരപ്പൂക്കളം ആയി മാറുന്ന മുറ്റത്ത് ഉടഞ്ഞ സൂര്യ ബിംബം
തിളങ്ങുന്നത് കാണാൻ ഭംഗിയുണ്ട് .
ജിന്ന് എന്ന് പേരുള്ള ഈ ക്ഷയ രോഗി അന്ന് എന്റെ മനസ്സില് കയറിക്കൂടിയതാണ്. സൂര്യ ശയനം എന്ന
നോവലിന്റെ രചന തുടങ്ങുമ്പോൾ ജിന്നിന്റെ മുഖം മനസ്സില് നിറഞ്ഞു നിന്നിരുന്നു. പിന്നീട് ഒരിക്കൽ ചെന്നൈ
താംബരത്തുള്ള ടി.ബി.സാനിട്ടോറിയം സന്ദര്ഷിക്കാൻ അവസരമുണ്ടായി. വളരെ മനോഹരമായ ആതുരാലയം ആയിരുന്നു ആ സ്ഥാപനം.നൂറു കണക്കിനു ക്ഷയ രോഗികളെ കണ്ടപ്പോഴാണ് ഈ രോഗത്തിന്റെ
വ്യാപ്തി ബോധ്യപ്പെട്ടത്. എയിഡ്സ് എന്ന മഹാ വ്യാധിയെ കുറിച്ച് ലോകം ആശങ്കയിലായ സന്ദര്ഭത്തിലാണ് അതിനേക്കാൾ ഏറെ ഭീഷണി ക്ഷയ രോഗത്തിനും ഉണ്ടെന്നു വൈദ്യ ശാസ്ത്രം തുറന്നു
പറഞ്ഞത്. കുട്ടികള്ക്കും മുതിര്ന്നവര്ക്കും പിടി പെടാവുന്ന ക്ഷയ രോഗം ഇന്നും ലോകത്തിനു
വെല്ലുവിളി ഉയർത്തുന്നുണ്ട് . ആ കാര്യം അറിയാൻ കഴിഞ്ഞതു കൊണ്ടാണ് ക്ഷയ രോഗിയെ മുഖ്യ
കഥാപാത്രമാക്കി സൂര്യ ശയനം രചിച്ചത്. അസീസ് എന്ന കേന്ദ്ര കഥാപാത്ര സൃഷ്ടിയെ കുറിച്ച്
പല വായനക്കാരും ആകാംക്ഷയോടെ ആരാഞ്ഞപ്പോഴും ഈ പശ്വാതലം തുറന്നു പറഞ്ഞിരുന്നില്ല.
കുട്ടിക്കാലത്ത് മനസ്സില് പതിഞ്ഞ ചിത്രങ്ങളാണ് പിന്നീട് വിശ്വ സൃഷ്ടികളായി രൂപാന്തരപ്പെടാറുള്ളത് .
ഒരു രോഗിയുടെ മനസ്സിലേക്ക് ഞാൻ നടത്തിയ തീർത്ത യാത്രയാണ് ആ നോവൽ .ഇത് ജിന്നിന്റെ ജീവിത കഥയല്ല.എന്റെ ജീവിത യാത്രയിൽ ഞാൻ അനുഭവിച്ച വേദനകളും യാതനകളും ഉൽ ചേർത്ത് വെച്ചിട്ടുണ്ട് .പിന്നിട്ട ജീവിത സാഹചര്യം, കണ്‍ മുന്നില് കണ്ട സംഭവങ്ങൾ, ഇട പഴകിയ മനുഷ്യര് , ഇവ എല്ലാം ഓരോ എഴുത്തിലും കടന്നു വരാറുണ്ട്. അക്കൂട്ടത്തിൽ എന്നെ സ്വാധീനിച്ച ഒരു മനുഷ്യ ജീവിയായിരുന്നു ബീഡി കമ്പനിയിലെ ജിന്ന്. .ഗുരു നിത്യ ചൈതന്യ യതി അവതാരിക എഴുതി അനുഗ്രഹിച്ച ഈ നോവൽ ഇതിനകം രണ്ടുപതിപ്പുകൾ ഇറങ്ങി. ഒരുപാട് വായനക്കാര് നേരിട്ടും എഴുതിയും അറിയിച്ച നല്ല വാക്കുകൾ
എഴുത്തിനുള്ള അംഗീകാരം ആണ്. ധ്വനി എന്ന നല്ല സിനിമ സംവിധാനം ചെയ്ത എ.ടി. അബു എന്റെ
നോവൽ വായിച്ച് പടമെടുക്കാൻ താല്പ്പര്യം പ്രകടിപ്പിക്കുകയും നിർമാതാവിനെ കിട്ടിയാൽ മറ്റു കാര്യങ്ങൾ
ചർച്ച ചെയ്യാമെന്ന് പെരിന്തൽമണ്ണയിൽ നടന്ന കൂടി കാഴ്ചയിൽ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ അദേഹത്തിന്റെ ആകസ്മിക വേർപ്പാട് മൂലം ആ പദ്ധതിയും നിദ്ര പൂകി. വര്ഷം തോറും
ക്ഷയ രോഗ ദിനാചരണം നടക്കുമ്പോൾ ഈ നോവലും ജിന്ന് എന്ന ബീഡി തൊഴിലാളിയും
എന്റെ മനസ്സിലേക്ക് ക്ഷണിക്കാതെ തന്നെ കടന്നു വരാറുണ്ട്.

No comments:
Post a Comment