വെള്ളത്തിന്റെ വില
---------------------
കത്തുന്ന വേനലിന്റെ കനലാണെങ്ങും . വാൾത്തല പോലെ മിന്നുന്ന മീന വെയിലിൽ കുടി വെള്ളത്തിനു വേണ്ടി അലയുകയാണ് ഗ്രാമീണ ജനത. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജല ക്ഷാമം രൂക്ഷമാണ്. തുലാ വര്ഷവും ഇടവപ്പാതിയും കൊണ്ടു അനുഗ്രഹിക്കപ്പെട്ട ഒരു നാടിന്റെ ദുസ്ഥിതി ഇതാണെങ്കിൽ മഴ പെയ്യാത്ത നാടുകളുടെ അവസ്ഥ ഓർക്കുക വയ്യ. ഇവിടെ ചെറുതും വലുതുമായ ഒട്ടനവധി കുടിവെള്ള പദ്ധതികളുണ്ട്. എന്നാലോ വേനലാരംഭിക്കുന്നതോടെ എല്ലാം നീരറ്റ നിലയിലാവും. സ്വകാര്യ വ്യക്തികളാവട്ടെ സ്വന്തം കിണർ താഴിട്ടു പൂട്ടുന്ന കാലമാണ്. വെള്ളത്തിന്റെ അവകാശം തനിക്കു മാത്രമെന്ന് അവർ കരുതുന്നു. അടുത്ത വീട്ടുകാരുടെ കിണറുകളെ പോലും വന്ധ്യയാക്കുന്ന തരത്തില് പുത്തൻ കാശുകാർ
തന്നിഷ്ട പ്രകാരം കുഴൽ കിണറു കുഴിക്കുന്നതും പ്രതിസന്ധി വര്ധിപ്പിക്കുന്നു. യഥാർത്ഥത്തിൽ വെള്ളത്തിന്റെ വില അറിയാത്തവരായി മലയാളി മാറി ക്കഴിഞ്ഞു. ഈ ലോകത്ത് എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ട
വെള്ളം വില്പ്പന വസ്തുവാക്കുന്നതു പോലും നീതിക്ക് നിരക്കുന്നതല്ല. ഭൂമിയുടെ മുലപ്പാലാണ് കുടി വെള്ളം.
ഒന്നര പതിറ്റാണ്ട് മുമ്പ് ഗുരു നിത്യ ചൈതന്യ യതിയുടെ ഫേണ്‍ ഹില്ലിലുള്ള ആശ്രമത്തിൽ ഒരാഴ്ച കുടുംബത്തോടൊപ്പം താമസിക്കാൻ അവസരം ലഭിക്കുകയുണ്ടായി. അന്നാണ് വെള്ളത്തിന്റെ വില എന്തെന്ന്
മനസ്സിലായത്.ഭക്ഷണം കഴിച്ചു പാത്രം കഴുകുമ്പോൾ ടാപ്പിൽ നിന്ന് നൂലു പോലെ വീഴുന്ന വെള്ളം ക്രമീകരിച്ചത്
കണ്ടു. വെള്ളം കൊണ്ടു ധൂർത്ത് നടത്തി ശീലിച്ചവര്ക്ക് ഈ ക്രമീകരണം അസഹ്യമായിരുന്നു. അത്
മനസ്സിലാക്കിയ ഗുരു വെള്ളത്തിന്റെ വില സംബന്ധിച്ച് പിറ്റേന്ന് പ്രഭാഷണം നടത്തുകയുണ്ടായി.
അതിനു ശേഷം ഈ നിമിഷം വരെയും ഗുരുവചനം എന്റെ മനസ്സിലുണ്ട്. വെള്ളം ഉപയോഗിക്കുന്ന സമയത്തെല്ലാം ആ മഹദ് വചനം ഓർമ വരും. ലോക ജല ദിനത്തിൽ മാത്രം വെള്ളത്തെപ്പറ്റി ചിന്തിച്ചാൽ പോര.
എന്നും എപ്പോഴും ജീവ ജലം സംബന്ധിച്ച് ഓര്മ വേണം. അടുത്ത ലോക മഹായുദ്ധം വെള്ളത്തിന് വേണ്ടി
ആയിരിക്കും എന്ന ആശങ്ക അസ്ഥാനത്തല്ല .

No comments:
Post a Comment