1959-ല്‍ പട്ടാമ്പിയ്ക്കടുത്തുളള ഞാങ്ങാട്ടിരിയില്‍ ജനനം.ഞാങ്ങാട്ടിരി യു പി സ്കുള്‍, വട്ടേനാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, കോയമ്പത്തൂര്‍ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ പഠനം.1982 മുതല്‍ തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ മേലെ പട്ടാന്വി തപാല്‍ ഓഫീസില്‍ ഗ്രാമീണ്‍ ഡാക്സേവക് വിഭാഗത്തില്‍ മെയില്‍പാക്കര്‍ ആണ്.സ്കൂള്‍പഠനകാലം മുതലേ സാഹിത്യം കൂടെയുണ്ട്.1985-ല്‍ പി ആന്‍ഠ് ടി റിക്രിയേഷന്‍ ക്ളബ്ബിന്റെ സംസ്ഥാനകഥാ മത്സരത്തില്‍ അവാര്‍ഡ് നേടി.
1987 മുതല്‍ പത്രപ്രവര്‍ത്തനരംഗത്ത് സജീവമാണ്.തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച എക്സ്പ്രസ്സ് ദിനപത്രത്തിലാണ് അരങ്ങേറ്റം. കേരളകൌമുദി,മാധ്യമം പത്രങ്ങള്‍ക്കു വേണ്ടിയും പ്രവര്‍ത്തിച്ചു.മാധ്യമം ലേഖകനായിരിക്കെ, മികച്ച പ്രാദേശികപത്രപ്രവര്‍ത്തകനുള്ള ഇ എ വഹാബ് മെമ്മോറിയല്‍ അവാര്‍ഡ് രണ്ടു തവണ നേടി(1997,2002).1999 മുതല്‍ ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. പട്ടാമ്പി കേബിള്‍ വിഷന്റെ ന്യൂസ് എഡിറ്ററായി തുടരുന്നു.2009 -ല പട്ടാമ്പി റോട്ടറി ക്ളബ്ബിന്റെ എക്സലന്‍സ് അവാര്‍ഡ് നേടി. പാലക്കാട് നെഹ്രു യുവകേന്ദ്രയുടെ ‘യൂത്ത് ലൈന്‍ ’, ‘ലൈഫ്’(തൃശ്ശൂര്‍), ‘ദര്‍ശനഭൂമി’(ഗുരുവായൂര്‍) മാസികകളില്‍ സഹപത്രാധിപരായി ജോലി ചെയ്തു.
ആനുകാലികങ്ങളില്‍ നിരവധി കഥകളും ലേഖനങ്ങളും നോവലുകളും എഴുതിയിട്ടുണ്ട്. ചിരി മറന്ന കോമാളി’ (കഥാസമാഹാരം), ‘ഈസന്‍മൂസ’ (ബാലസാഹിത്യം), ‘ സൂര്യശയനം’ (നോവല്‍- രണ്ടു പതിപ്പുകള്‍ ), ‘ മുള്‍ദളങ്ങള്‍’ ഇവയാണ് കൃതികള്‍. എഴുത്തിന്റെ മൂന്നു ദശാബ്ദങ്ങള്‍ പിന്നിട്ട ടിവിഎം അലി ഇപ്പോള്‍ ബ്ളോഗുലകത്തിലും ഇടം നേടിയിട്ടുണ്ട്. കവിതയിലും തിരക്കഥയിലും പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പിതാവ് : പരേതനായ ടി വി ചേക്കുണ്ണി, മാതാവ് : പി. കൌസുമ്മ, ഭാര്യ : ഇയ്യാത്തുകുട്ടി, മക്കള്‍ : സബിദ, ഉബൈദ്, മരുമകന്‍ : അബ്ദുള്‍ നാസര്‍.

No comments:
Post a Comment