Tuesday, 11 September 2012

ഇ - കവിതകള്‍- പൂവാലശലഭങ്ങള്‍



ഒന്ന്


പ്രാണന്റെ ചരടില്‍
കോര്‍ത്തതുകൊണ്ടാവാം
പ്രണയമണി തൂവല്‍
കൊഴിയാത്തത്.
കരളിന്റെ  ഉള്ളില്‍
കലര്‍ന്നതു കൊണ്ടാവാം
മധുരനൊമ്പരം
പൊഴിയാത്തത്.

രണ്ട്


പുഴയായിരുന്നെങ്കില്‍
ജലവളയം കൊണ്ട്
പാദസരം
അണിയിച്ചേനെ....
പൂവായിരുന്നെങ്കില്‍
നിന്‍മുടിത്തുമ്പില്‍
നറുമണമായേനെ...
കാറ്റായിരുന്നെങ്കില്‍
രാമച്ചവിശറിയായേനെ...


മൂന്ന്


പകലിന് രാവിനോട് മോഹം.
പൂവിന് തേനുണ്ണാന്‍ മോഹം.
സൂര്യന് വെണ്ണിലാവാവാന്‍ മോഹം.
മോഹത്തിന് എത്രയെത്ര മോഹം.

2 comments:

malayaalan said...

നല്ലതുടക്കം
ഇ കവിത കൈപ്പടതന്നെ യായതു വളരെ നന്നായി.
ഡോ എന്‍ എം നമ്പൂതിരി

gsg murali said...

nice poems like kunchunnikkavithakal