Thursday, 20 May 2021

രണ്ടാമൂഴം

സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതി ചേർത്തു കൊണ്ട് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റു.  

തുടർഭരണമെന്ന ചരിത്രനേട്ടത്തോടെ 17 പുതുമുഖങ്ങളടക്കം 21 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്‌തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലി കൊടുത്തു. സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസ്സ് ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.

കെ.രാജന്‍, റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി.അബ്ദുറഹിമാന്‍, ജി.ആര്‍.അനില്‍, കെ.എന്‍ ബാലഗോപാല്‍, ആര്‍.ബിന്ദു, ജെ.ചിഞ്ചുറാണി, എം.വി ഗോവിന്ദന്‍, പി.എ മുഹമ്മദ് റിയാസ്, പി.പ്രസാദ്, കെ. രാധാകൃഷ്ണന്‍, പി.രാജീവ്, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, വി.എന്‍ വാസവന്‍, വീണാ ജോര്‍ജ് എന്നീ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

വേദിയിൽ 140 അടി നീളത്തിൽ സ്ഥാപിച്ച എൽ.ഇ.ഡി സ്‌ക്രീനിൽ ചടങ്ങിനു മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേർന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്‌കാരം പ്രദർശിപ്പിച്ചിരുന്നു.

രാജ്‌ഭവനിലെ ചായസൽക്കാരത്തിനു ശേഷം  സെക്രട്ടേറിയറ്റിൽ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു.


No comments: