Tuesday, 23 April 2019

ജനവിധി

കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന്. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാന തെരഞ്ഞെടുപ്പ് എന്ന നിലയിലാണ് ഈ ജനാധിപത്യ മഹോത്സവത്തെ ലോകം വീക്ഷിക്കുന്നത്. പതിനേഴാമത് ലോക്സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കേരളത്തിൽ 2.61 കോടി വോട്ടർമാരാണ് വിധി നിർണയിക്കുന്നത്. മൂന്നാം ഘട്ട പോളിങാണ് ഇന്ന് നടക്കുന്നത്. മികച്ച പോളിങ് പ്രതീക്ഷിക്കുന്നു. പലയിടത്തും യന്ത്ര തകരാറ് മൂലം പോളിങ് തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ 227 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 2014ൽ 74.02 % ആയിരുന്നു പോളിങ്. 2015ൽ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ 77.35 % പേരും വോട്ട് രേഖപ്പെടുത്തി. 2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും സമാന തരത്തിലായിരുന്നു പോളിങ്. എ.ഐ.സി.സി.അധ്യക്ഷൻ രാഹുൽ ഗാന്ധി ആദ്യമായി വയനാട് മത്സരിക്കുന്നതുകൊണ്ട് ലോക ശ്രദ്ധ നേടിയ തെരഞ്ഞെടുപ്പാണിത്.


No comments: