അതിജീവനത്തിന്റെ ചിറകിൽ ചിത്രശലഭങ്ങൾ.
ജോയ് കിഴക്കുംതല എഴുതിയ പ്രഥമ പുസ്തകം മുല്ലമൊട്ടുകൾ വായനക്കെടുത്തപ്പോൾ ഓർത്തെടുത്തത് പഴയൊരു ചങ്ങാത്തത്തിന്റെ മാഞ്ഞു പോകാത്ത സുഗന്ധമാണ്. മറവിയുടെ അടിത്തട്ടിളക്കി പൊടിഞ്ഞു വന്ന ഒരു ആത്മബന്ധത്തിന്റെ ഉറവ ഞങ്ങൾക്കിടയിലുണ്ട്.
2015 ഒക്ടോബറിൽ എന്നെ തേടിയെത്തിയ ഒരു ഇൻലന്റ് ലറ്ററിലാണ് ജോയ് മാത്യു ആദ്യം കടന്നു വരുന്നത്.
രണ്ടര പതിറ്റാണ്ടു മുമ്പ് തൃശൂർ മുല്ലശ്ശേരിയിൽ നിന്ന് പുറത്തിറങ്ങിയിരുന്ന 'ലൈഫ്' മാസികയിൽ ജീവനക്കാരനായിരുന്നു ജോയ് മാത്യു.
1993 ജനുവരി മുതൽ ഏപ്രിൽ വരെ ഞാനും മാസികയുടെ എഡിറ്റോറിയൽ വിഭാഗത്തിൽ സഹായിയായി ഉണ്ടായിരുന്നു.
പ്രസാധന രംഗത്ത് മാനേജ്മെന്റിന്റെ പരിചയക്കുറവും കെടുകാര്യസ്ഥതയും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനം അടച്ചു പൂട്ടുമെന്ന് ബോധ്യമായപ്പോൾ എന്റെ സേവനം അവസാനിപ്പിച്ച് ഞാൻ തിരിച്ചു പോന്നു. അന്ന് ആ സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്നവരെല്ലാം നിസ്വാർത്ഥരും നിഷ്കളങ്കരുമായിരുന്നു. അതു കൊണ്ടു തന്നെ എന്റെ പിന്മാറ്റം അവരെ പ്രയാസത്തിലാക്കുകയും ചെയ്തിരുന്നു.
എന്റെ പക്കൽ മാന്ത്രിക വടിയൊന്നും ഇല്ലാത്തതിനാൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ 'ലൈഫി'നെ കൈ പിടിച്ചുയർത്താൻ സാധിക്കുമായിരുന്നില്ല.
മൂന്നു മാസത്തെ മുല്ലശ്ശേരി വാസത്തിന്റെ വാസന നിറഞ്ഞ കത്തിലൂടെ ജോയ് മാത്യു നിരത്തിവെച്ചത് ജീവിത യാഥാർത്ഥ്യങ്ങളുടെ കണ്ണീർ പൂക്കളായിരുന്നു. 2013ൽ ഒരു സ്ട്രോക്ക് വന്നതും മൂന്ന് മേജർ സർജറിക്ക് വിധേയനായതും ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടതും ശയ്യാവലംബിയായി കഴിയുന്നതുമെല്ലാം എഴുതിയ കത്തായിരുന്നു അത്. അന്നു തന്നെ കത്തിൽ കാണിച്ച നമ്പരിൽ ഞാൻ ഫോൺ ചെയ്തു. കട്ടിലിൽ കിടന്നു കൊണ്ട് ഒട്ടേറെ നേരം ജോയ് മാത്യു സംസാരിച്ചു. പിന്നീട് ഫോൺ വിളി പതിവായി. നാലു വർഷമായി അത് തുടരുന്നു. ഒട്ടേറെ അനുഭവങ്ങളിലൂടെ കടന്നുപോന്ന ജോയ് മാത്യുവിനോട് ഞാൻ എഴുതാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. എഴുതാൻ ഒട്ടനവധി വിഷയങ്ങൾ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. വിദ്യാർത്ഥികളായ മകൻ അമലും മകൾ അലീനയും ജോയ് മാത്യുവിന് സഹായികളായി കൂടെ നിന്നു. അങ്ങിനെ ജോയ് മാത്യു ക്യാപ്സൂൾ കഥകൾ എഴുതി തുടങ്ങി. എഴുത്തിന്റെ വിശേഷങ്ങൾ, കഥയുടെ ഗുണപാഠങ്ങൾ, അച്ചടിയുടെ പുരോഗതികൾ തുടങ്ങിയ കാര്യങ്ങൾ പലവുരു എന്നെ ഫോണിൽ വിളിച്ചറിയിച്ചു കൊണ്ടിരുന്നു.
ഒടുവിൽ അത് സംഭവിച്ചു. ശയ്യാവലംബിയായ ഒരു എഴുത്തുകാരൻ മുല്ലമൊട്ടുകളുടെ സൗരഭ്യവുമായി വായനക്കാരുടെ മുന്നിൽ എത്തിയിരിക്കുന്നു. പ്രകൃതി സ്നേഹിയായ ജോയ് മാത്യുവിന്റെ പുസ്തകത്തിലെ എഴുത്തിനും ചിത്രത്തിനും നിറം പച്ചയാണ്. ഓരോരുത്തർക്കും ഓരോ നിയോഗമുണ്ടെന്ന് കരുതുന്ന ജോയ് കിഴക്കുംതല, മനോഹരമായ പ്രകൃതിയെ കാത്തു പരിപാലിക്കാനാണ് മനുഷ്യന്റെ നിയോഗമെന്ന് ഊന്നി പറയുന്നു. കാലികൾക്ക് പുൽക്കൊടി അന്നമാവുന്നതുപോലെ, പൂക്കൾ ശലഭങ്ങൾക്ക് മധു നൽകുന്നതു പോലെ, സഹജീവികൾക്ക് സന്തോഷം നൽകാൻ മനുഷ്യന് കഴിയണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. വായനയുടെ വലിയ ലോകത്തിലേക്ക് ജോയ് മാത്യുവിനെ നയിച്ച ഗുരുനാഥൻ നാരായണൻ മാസ്റ്റരുടെ അവതാരികയോടെയാണ് കുറ്റിച്ചിറ പ്രകൃതി പബ്ലിക്കേഷൻസ് മുല്ലമൊട്ടുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
ഈ പുസ്തകത്തിലെ തിരി എന്ന ക്യാപ്സൂൾ കഥ നോക്കാം:
പ്രാർത്ഥനാ മുറിയിലെ മെഴുകുതിരി ചന്ദന തിരിയോട് പരിഭവിച്ചു. എനിക്കും പൊള്ളുന്നു, നിനക്കും പൊള്ളുന്നു. എന്നിട്ടും നീയെന്താ കരയുന്നത്?
മെഴുകുതിരി കണ്ണീരൊപ്പി പറഞ്ഞു: ഞാൻ കരഞ്ഞില്ലെങ്കിൽ ഈ മുറിയിൽ ഇരുട്ടാകും.
ഇതു പോലെയുള്ള കൊച്ചു കഥകളാണ് നൂറു പേജിലും സുഗന്ധം പൊഴിക്കുന്നത്. മുല്ലമൊട്ടുകൾ പുറത്തിറങ്ങിയതോടെ ജോയ് കിഴക്കുംതല സന്തോഷവാനാണ്.
തന്റെ നിയോഗം നിറവേറ്റാനായതിന്റെ സന്തോഷം.
അടുത്ത പുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ജോയ് മാത്യു എന്ന ജോയ് കിഴക്കുംതല. അതിജീവനത്തിന്റെ പാതയിലൂടെ,
എഴുത്തിന്റെ കാണാപ്പുറങ്ങൾ തേടിയുള്ള ജോയ് മാത്യുവിന്റെ യാത്രക്ക് മംഗളം നേരാം.
ഫോൺ: 9744 400 303.

No comments:
Post a Comment