കൊടുമുണ്ടക്കഭിമാനമായി സോദരിമാർ...
മുതുതല പഞ്ചായത്തിലെ കൊടുമുണ്ട ഗ്രാമത്തിന് അഭിമാനമാവുകയാണ് മൂന്ന് സോദരിമാർ.
കുട്ടിക്കാലം മുതൽ കലയുടെ ശ്രീകോവിൽ കയറി മികവു തെളിയിച്ചവരാണ് വിദ്യാർഥികളായ ആർദ്ര, അനുശ്രീ, ആവണി എന്നിവർ.
വ്യത്യസ്ത കലാമേഖലകളിലാണ് ഇവർ മുന്നേറുന്നതെങ്കിലും മൂവരും ഒരുമിച്ചാണ് വേദി പങ്കിടുന്നത്.
ആവണിയുടെ കീ-ബോർഡ് വായനക്കൊത്തുള്ള , ചേച്ചിമാരായ ആർദ്രയുടെ പാട്ടും, അനുശ്രീയുടെ നൃത്തച്ചുവടുകളും അപൂർവ്വമായ ദൃശ്യ ശ്രാവ്യ വിരുന്നാണ് ആസ്വാദകർക്കേകുന്നത്.
മൂന്നാം ക്ലാസ്സുമുതൽ ആർദ്ര ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്നു. സ്ക്കൂൾ കലോത്സവങ്ങളിൽ ജില്ലാ തലത്തിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പഠനത്തിലും ഉന്നത നിലവാരം പുലർത്തുന്ന ആർദ്ര, യു.എസ്.എസ്., എൻ.എം.എം.എസ്. സ്കോളർ ഷിപ്പുകൾ, സംസ്ഥാനതലത്തിൽ രണ്ടാം റാങ്കോടെ മാത് സ് ഇൻസ്പെയർ അവാർഡ് എന്നിവ കരസ്ഥമാക്കി.
ഹൈസ്കൂൾ തലത്തിൽ ജില്ലാ ചെസ്സ് ചാമ്പ്യനായി.
കൊടുമുണ്ട ഹൈസ്ക്കൂളിൽ ഏറ്റവും മികച്ച യു.പി. വിഭാഗം വിദ്യാർത്ഥിക്കായി
കൊടുമുണ്ട കുഞ്ഞൻ നായർ സ്മാരക വായനശാല ഏർപ്പെടുത്തിയ ടി. പീതാംബരൻ സ്മാരക അവാർഡും, എസ്.എസ്.എൽ.സി. പരീക്ഷയിൽ സമ്പൂർണ എ.പ്ലസ്സും നേടി,
ഇപ്പോൾ പഴഞ്ഞി എം.ഡി. കോളേജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്.
നാലാം ക്ലാസ്സുമുതൽ അനുശ്രീ സംഗീതവും നൃത്തവും അഭ്യസിച്ചു വരുന്നു. കലോത്സവങ്ങളിൽ ജില്ലാ തലത്തിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പഠന കാര്യത്തിൽ ചേച്ചിയുടെ പാത പിന്തുടരുന്ന അനുശ്രീ എം.എസ്.എസ്., എൻ.എം.എം.എസ്. സ്കോളർഷിപ്പുകൾ നേടി. മാത്ത്സ് ടാലന്റ് പരീക്ഷാ വിജയിയാണ്. യു.പി വിഭാഗത്തിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള ടി.പീതാംബരൻ സ്മാരക അവാർഡും നേടി.
ചെസ്സ് മത്സരങ്ങളിലും വിജയിയായി. മൂന്നാം ക്ലാസ്സു മുതൽ, കീബോർഡ് പരിശീലനം നടത്തുന്ന ആവണി കൊടുമുണ്ട ശിവക്ഷേത്രം, മാടായി നരസിംഹമൂർത്തി ക്ഷേത്രം, പട്ടാമ്പി കൈത്തളി ക്ഷേത്രം, മലപ്പുറം താണിക്കൽ ക്ഷേത്രം, കൊടുമുണ്ട മണ്ണിയമ്പത്തൂർ ക്ഷേത്രം, കേരള കലാമണ്ഡലം തുടങ്ങി ഒട്ടേറെ വേദികളിൽ കീബോർഡിൽ പ്രശംസനീയമായ രീതിയിൽ പ്രകടനം നടത്തി.
അനുശ്രീയും ആതിരയും, കൊടുമുണ്ട ഹയർ സെക്കന്ററി സ്ക്കൂളിലെ പത്താം തരത്തിലെയും ഏഴാം തരത്തിലെയും വിദ്യാർഥികളാണ്.
ഒറ്റക്കും കൂട്ടായും പരിപാടികൾ അവതരിപ്പിക്കാറുള്ള ഇവർക്ക്
ഫ്ലവേഴ്സ് ചാനലിലെ
കോമഡി ഉത്സവത്തിലേക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട്.
കൊടുമുണ്ട വായനശാലാ
കലാ കേന്ദ്രത്തിന്റെ കീഴിൽ കലാഭ്യസനം ആരംഭിച്ച ഇവരെ കണയം ഗോപി മാസ്റ്റർ, കലാമണ്ഡലം ഗിരിജ ടീച്ചർ, എടപ്പാൾ സിന്ധു ടീച്ചർ, എന്നിവരാണ് വിവിധ കലാമേഖലകളിൽ പരിശീലിപ്പിക്കുന്നത്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച 'നന്മ' പ്രവാസി വാട്ട്സാപ്പ് കൂട്ടായ്മയുടെ പ്രധാന പ്രവർത്തകനും എഴുത്തുകാരനുമായ, കൊടുമുണ്ട കോഴിക്കോട്ടുപറമ്പിൽ രാമചന്ദ്രന്റെയും പട്ടാമ്പി സെൻറ് പോൾസ് ഹൈസ്കൂൾ അധ്യാപിക ഷിജുമോളുടെയും മക്കളാണിവർ.

No comments:
Post a Comment