പട്ടാമ്പി നിയോജക മണ്ഡലത്തിൽ മുസ്ലിം ലീഗ്
പയറ്റുന്നത് പുതിയ തന്ത്രം
************************************
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇക്കുറി മുസ്ലിം ലീഗ് പയറ്റുന്നത് സ്വതന്ത്ര തന്ത്രം.
നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും കൂടി ആകെ 148 വാർഡുകൾ ഉണ്ട്. ഇതിൽ 61 വാർഡിൽ മുസ്ലിം ലീഗാണ് മത്സരിക്കുന്നത്. ഇവരിൽ 42 പേർ മാത്രമാണ് കോണി ചിന്ഹത്തിൽ ജനവിധി തേടുന്നത്. ബാക്കിയുള്ള 19 പേർ സ്വതന്ത്ര ചിന്ഹത്തിൽ ആണ് മത്സര രംഗത്തുള്ളത്. പട്ടാമ്പി നഗരസഭയിൽ ആകെയുള്ള 28 വാർഡിൽ
13 വാർഡിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്.
ഇവരിൽ 10 പേർ പാർടി ചിന്ഹത്തിലും 3 പേർ സ്വതന്ത്രരുമാണ്. തിരുവേഗപ്പുറയിൽ 18 ൽ 11 സീറ്റ് ലീഗിനാണ്. ഇവരിൽ രണ്ടു സ്ഥാനാർഥികൾ ലീഗ് സ്വതന്ത്രരാണ്. വിളയൂരിൽ 15 ൽ 6 പേർ ലീഗ് സ്ഥാനാർഥികൾ ആണെങ്കിലും ഒരാൾ മാത്രമാണ് കോണിയിൽ ജനവിധി തേടുന്നത്. മുതുതലയിൽ 5 ൽ 4 പേരും ലീഗ് സ്വതന്ത്രരാണ്. കൊപ്പത്ത് 9 ൽ 3 പേർ സ്വതന്ത്ര ചിന്ഹത്തിലാണ്. ഓങ്ങല്ലൂരിലും, വല്ലപ്പുഴയിലും ഓരോ സ്വതന്ത്രരുണ്ട്. കുലുക്കല്ലൂരിൽ മാത്രമാണ് അഞ്ചിൽ അഞ്ചും പാർടി സ്ഥാനാർഥികളായി രംഗത്തുള്ളത്. തിരുവേഗപ്പുറ, വല്ലപ്പുഴ, ഓങ്ങല്ലൂർ, കൊപ്പം, പട്ടാമ്പി പഞ്ചായത്തുകൾ യു.ഡി.എഫ് ആണ് ഭരിക്കുന്നത്. ഇവിടെ ഭരണ തുടർച്ചക്കും, വിളയൂർ, മുതുതല, കുലുക്കല്ലൂർ എന്നീ പഞ്ചായത്തുകളിൽ കൂടുതൽ നേട്ടം കൊയ്യുന്നതിനും ലക്ഷ്യമിട്ടാണ് ലീഗ് നേതൃത്വം പുതിയ തന്ത്രം പ്രയോഗിക്കുന്നത്.

No comments:
Post a Comment