എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ടി വി എം അലി
എന്‍റെ അയല്‍വാസിയാണെന്ന കാര്യം മനസ്സിലാക്കാന്‍ ഏറെ വൈകി.
'ചിരി മറന്ന കോമാളി' എന്ന പുസ്തകത്തെപ്പറ്റി വര്‍ഷങ്ങള്‍ക്കുമുമ്പ്മാതൃഭുമിയില്‍
വായിച്ച ഓര്‍മയുണ്ട്. പക്ഷെ അതെഴുതിയ ആള്‍ അര കിലോമീറ്റര്‍ അകലെയാണ് താമസിക്കുന്നതെന്ന് അറിയാന്‍ ഡോ. കലാമിന്റെ മരണം വേണ്ടിവന്നു.
'മാധ്യമം' പത്രത്തിന്റെ പട്ടാമ്പി ലേഖകനായ അലി അപ്പോള്‍ എന്നെ തേടിയെത്തി.
എന്നെക്കുറിച് നന്നായി എഴുതി, രണ്ടു പുസ്തകങ്ങള്‍ വായിക്കാന്‍ തന്നു.
നല്ല ഭാഷ! ചെറുകഥയുടെ ടെക്നിക് അലിക്ക് നല്ലവണ്ണം വശമുണ്ട്.
ഏതായാലും ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.
No comments:
Post a Comment