വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച് ഗ്രാമത്തിന്റെ മേൽവിലാസം പുറം ലോകത്ത് എത്തിച്ച പ്രതിഭാശാലികളെ ഞാങ്ങാട്ടിരി ജനകീയ വായന ശാല ആദരിച്ചു. അബുദാബി ശക്തി അവാർഡ് നേടിയ നോവലിസ്റ്റ് എം.എസ്. കുമാർ, പള്ളം സ്മാരക പുരസ്കാരം ലഭിച്ച ടി.കെ.നാരായണദാസ്, നെഹ്‌റു അവാർഡിന് അർഹനായ ശാസ്ത്ര പ്രതിഭ വാസുദേവൻ തച്ചോത്ത്, ജൈവ വൈവിധ്യ സംരക്ഷണ ബഹുമതി നേടിയ ക്ഷീര കർഷകൻ എം. ബ്രഹ്മദത്തൻ, അംബേദ്‌കർ നാഷണൽ ഫെല്ലോഷിപ്പ് നേടിയ 'മാധ്യമം' ലേഖകൻ ടി.വി.എം. അലി, ഭഗവാൻ ബുദ്ധ നാഷണൽ ഫെല്ലോഷിപ്പ് ലഭിച്ച കൃഷി ഓഫീസർ രവീന്ദ്രൻ മാട്ടായ, വേൾഡ് മാർഷ്യൽ ആർട്സ് ഗെയിംസിൽ സ്വർണ്ണ മെഡൽ വാങ്ങിയ ഷെബീർ ബാബു എന്നിവരെയാണ് ജന്മ ഗ്രാമം ആദരിച്ചത്. കവി പി.പി. രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. എം.പി. ശിവശങ്കരൻ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് ആര്യൻ കണ്ണനൂർ, തൃത്താല പഞ്ചായത്ത് അംഗം ടി. അരവിന്ദാക്ഷൻ, മുൻ അംഗം അഡ്വ. എച്ച്. നാരായണൻ, കെ. രമണൻ, എൻ.പി. രാമദാസ്, കെ. ജയാനന്ദ് എന്നിവർ സംസാരിച്ചു. വാക്കിന്റെ കൈവഴികൾ എന്ന പേരിൽ വിദ്യാർഥികൾക്ക് വേണ്ടി സാഹിത്യ ശിൽപശാലയും നടത്തി. കെ. മനോഹരൻ മാസ്റ്റർ, ടി. ആര്യൻ എന്നിവർ ക്ലാസ് നയിച്ചു.

No comments:
Post a Comment