തിരുവനന്തപുരം 'മെലിന്ഡ' ബുക്സ് പ്രസിദ്ധപ്പെടുത്തിയ "മുൾ ദളങ്ങൾ " എന്ന കഥാ സമാഹാരം സി.പി. മുഹമ്മദ് എം.എൽ.എ പ്രകാശനം ചെയ്യുന്നു. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അംഗം സി. സംഗീത ആദ്യ പ്രതി സ്വീകരിച്ചു.
പട്ടാമ്പി രാജ പ്രസ്ഥം ഓഡിറ്റോരിയത്തിൽ 2012 ജനവരി 19 ന് എം.സി.ഒ.എ. സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ
വെച്ചാണ് പ്രകാശനം നടന്നത്. പി.കെ.ബിജു എം.പി. മുഖ്യാതിഥിയായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകരായ
നീലൻ, റോയ് മാത്യു , സി.എൽ. തോമസ്, എൻ.പി. ചന്ദ്ര ശേഖരൻ, എം.ബി. ബഷീർ, ഇന്ദുകുമാർ, പ്രമോദ് രാമൻ,
രാജീവ്, ഡോ. ഫാദർ ബിജു ആലപ്പാട്ട്, ആർ.ബി. അനിൽ കുമാർ, എം. സമദ് , എൻ. മുരളീധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ( ആൽബം- 2012 )
No comments:
Post a Comment