ആനമലയിൽ നിന്നൊഴുകി എത്തിയ വെള്ളമത്രയും ഉള്ളിലൊളിപ്പിച്ച അറബിക്കടലിനെ കാണാൻ ഞങ്ങളെത്തി.
ചാവക്കാട് ബീച്ചിൽ നൂറു കണക്കിന് ആളുകൾ. കൊച്ചു കുട്ടികളും സ്ത്രീകളും വയോധികരുമെല്ലാം ഇരമ്പി വരുന്ന തിരമാലകളോട് മത്സരിക്കുന്നുണ്ടായിരുന്നു. എത്ര കണ്ടാലും മതി വരാത്ത കടൽ കാഴ്ച...കടലിനും അങ്ങിനെ തന്നെ ..ചുംബന തിര കൊണ്ട് തീരം തഴുകി മടുപ്പില്ലാത്തതുപോലെ, ചിലപ്പോൾ ശാന്തമായി , ചിലപ്പോൾ ഭ്രാന്തിയായി ...ഉള്ളിൽ കടലോളം സങ്കടം ഉള്ളവരെ നിങ്ങളീ കടാപ്പുറത്തേക്ക് വരൂ ...
No comments:
Post a Comment