ഒരു കൂട്ടം എഴുത്തുകാർ കഥകളുമായി തെരുവിലേക്ക് ഇറങ്ങിക്കയറിയതിന്റെ അനുഭവ സാക്‌ഷ്യം.
---------------------------------------------------------------------------------------------------
1989 ലാണ് സംഭവം. ഞങ്ങൾ പന്ത്രണ്ട് പേരുണ്ടായിരുന്നു. എഴുതി തെളിഞ്ഞവരും എഴുതി തുടങ്ങുന്നവരും
ചേർന്ന് ഒരു ബദൽ പ്രസാധന സംരംഭം ആരംഭിച്ചു. "തിറ സാഹിത്യ വേദി " എന്ന് പേരിട്ടു. കച്ചവട മൂല്യങ്ങൽക്കെതിരെയായിരുന്നു പടപ്പുറപ്പാട്. കുത്തക പ്രസാധകരുടെ ചൂഷണത്തിനെതിരെ പ്രതിരോധം തീർക്കുക എന്നതായിരുന്നു ലക്‌ഷ്യം. എം.എസ് .കുമാർ (തോറ്റം ), ആര്യൻ കണ്ണനൂർ (പ്രജകളുടെ കാര്യം ),
എം.വി. മോഹനൻ (പച്ചപ്പറങ്കൂച്ചി), അസീസ് പട്ടാമ്പി (ഒരു തിരുമണവും സംഘഗാനവും), ടി. ഉദയശങ്കർ (കുരുടിന്റെ മറുവശം), കെ.പി. ശൈലജ (സ്മൃതികൽക്കിടയിലെ ഒരു വരി), ഗഫൂർ പട്ടാമ്പി (ഇമാം),
മുരളീധരൻ ചെമ്പ്ര (കുമ്മിണി നാഗൻ), ടി.വി.എം. അലി ( ഒരു പെരുന്നാൾ പേക്കിനാവ് ), ടി.കെ. നാരായണദാസ് (അനങ്ങനടിയിലെ അദ്ഭുതം), ദാസ് ഭാർഗവി നിലയം (തൃക്കടീരിക്കുന്ന്), രവീന്ദ്രൻ എഴുവന്തല
(മുട്ടുകാലിൽ നടക്കാത്ത കുട്ടി) എന്നിവരായിരുന്നു "തിറക്കൂട്ട"ത്തിലെ കഥഎഴുത്തുകാർ . 110 പേജുള്ള പുസ്തകത്തിന് 10 രൂപയാണ് വില. അബു പട്ടാമ്പിയാണ് കവർ ചിത്രം വരച്ചത്. 1000 കോപ്പി അച്ചടിച്ചത്
ബി.പി. അങ്ങാടിയിലുള്ള പ്രഹേളിക പ്രിന്റിംഗ് പ്രസ്സിലായിരുന്നു. പന്ത്രണ്ടു പേരും പുസ്തകം വീതിച്ചെടുത്തു. ഓരോരുത്തരും സ്വന്തം സുഹൃദ് വലയത്തിൽ പുസ്തകം വിറ്റഴിക്കുക എന്നായിരുന്നു നിശ്ശയിച്ചത് . അപ്രകാരം ഞങ്ങൾ തെരുവിലേക്കും ഗ്രാമങ്ങളിലേക്കും പുസ്തക സഞ്ചിയുമായി ഇറങ്ങി.
നിരവധി വായനക്കാർ തിറക്കൂട്ടവുമായി സഹകരിച്ചു. എന്നാൽ ഈ സംരംഭം തുടർന്നു നടത്താൻ കഴിഞ്ഞില്ല .
വില്പന തന്നെയായിരുന്നു വൈതരണി. പിന്നീട് " കഥാലയം " എന്ന പേരിൽ സ്വന്തം പ്രസാധന സംരംഭം
തുടങ്ങാൻ എനിക്ക് പ്രചോദനം നൽകിയത് തിറക്കൂട്ടത്തിന്റെ അനുഭവമായിരുന്നു. ആ കഥ പിന്നീട് ...
No comments:
Post a Comment