തൊഴിലാളി വർഗ്ഗത്തിന്റെ ഭാവി
-------------------------------------------
ലോകമെങ്ങുമുള്ള തൊഴിലാളികൾ സംഘ ശക്തി വിളിച്ചോതിക്കൊണ്ട് ഇന്ന് മെയ് ദിനം ആഘോഷിച്ചു.
എന്നാൽ അസംഘടിതരായ കോടിക്കണക്കിന് തൊഴിലാളികൾ മെയ് ദിനത്തിലും അടിമനുകം കഴുത്തിലണിഞ്ഞു
എന്ന വസ്തുത കാണാതിരുന്നുകൂടാ . ഇന്ത്യയിൽ തൊഴിലാളി വർഗ്ഗത്തിന്റെ വസന്ത കാലം ഏതാണ്ട് അസ്തമിച്ചു കൊണ്ടിരിക്കുകയാണ് . വില പേശൽ ശക്തി ക്ഷയിച്ച മട്ടാണ്. ആഗോളവല്ക്കരണത്തിന്റെ
നീരാളിക്കൈകൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. നവ ലിബറൽ
നയങ്ങളുടെ കൂർത്ത കോമ്പല്ലുകൾ ദൈനം ദിന ജീവിതത്തെ അലോസരപ്പെടുത്തുന്നു. കേരളത്തിലെ ഇന്നത്തെ
തൊഴിൽ മേഖലയിൽ സംഭവിക്കുന്നത് എന്താണ്? വിദ്യാ സമ്പന്നരായ ലക്ഷോപ ലക്ഷം യുവാക്കളുടെ അവസ്ഥ
പരിശോധിക്കാം. ഉന്നത വിദ്യാഭ്യാസം നേടിയ എന്ജിനിയർമാരും അധ്യാപകരും കൊടിയ ചൂഷണം നേരിട്ടു
കൊണ്ടിരിക്കുന്നു. സ്വാശ്രയ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന ആയിരകണക്കിന് ജീവനക്കാർക്ക് പതിനായിരം
രൂപ പോലും പ്രതിമാസം ലഭിക്കുന്നില്ല. രാപകൽ സേവനം നടത്തുന്ന നർസുമാർക്കു അയ്യായിരം രൂപ പോലും
സ്വകാര്യ ആശുപത്രി മാനേജ്മെന്റ് നല്കുന്നില്ല. തുണിക്കടകളിലും സൂപ്പർ മാളുകളിലും ജ്വല്ലറികളിലും
ജോലി ചെയ്യുന്നവർക്ക് മിനിമം വേതനമോ ഓവർ ടൈം ആനുകൂല്യമോ ലഭ്യമല്ല. അനീതിക്കെതിരെ തൂലിക എന്തുന്ന പത്ര പ്രവർത്തകർക്കും മുഴുവൻ സമയ വാർത്താ ചാനൽ പ്രവർത്തകർക്കും വേജ് ബോർഡ് നിർദേശിച്ചിട്ടുള്ള ശമ്പളം കിട്ടുന്നില്ല. തപാൽ വകുപ്പിൽ വർഷങ്ങളായി പണിയെടുക്കുന്ന മൂന്നു ലക്ഷത്തോളം
ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാർക്ക് , റഗുലർ ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇനിയും സ്വപ്നം
മാത്രമാണ്. വിരമിച്ചു കഴിഞ്ഞാൽ ശിഷ്ട കാലം എങ്ങിനെ ജീവിക്കും എന്നറിയാതെ അവരുടെ കുടുംബങ്ങൾ
ആശങ്കയിലാണ്. തപാൽ വകുപ്പിൽ നാളിതു വരെ നടന്ന എല്ലാ സമരങ്ങളിലും ഈ പ്രശ്നം മുന്നോട്ടു വെച്ചിരുന്നു. മുപ്പത് വർഷം മുമ്പ് 150 രൂപ പ്രതി മാസ ശമ്പളം വാങ്ങി തപാൽ വകുപ്പിൽ പ്രവേശിച്ച ജീവനക്കാർ ഇന്ന് ആകെ വാങ്ങുന്നത് എണ്ണായിരം രൂപ മാത്രമാണ്. ചുരുക്കി പറഞ്ഞാൽ കേന്ദ്ര - സംസ്ഥാന
സർക്കാരുകൾ പോലും ചൂഷക വ്യവസ്ഥിതി നില നിർത്തുകയാണ്. ഈ സാഹചര്യത്തിൽ സ്വകാര്യ മേഖലയും
കൊടിയ ചൂഷകരായി മാറാതിരിക്കുമോ? മറ്റൊരു കാര്യം സുരക്ഷിതരെന്ന് കരുതപ്പെടുന്ന ജീവനക്കാരുടെതാണ്. എസ് .ബി.ഐ . യെ പോലെയുള്ള വലിയ പൊതു മേഖലാ ബാങ്കിലെ ജീവനക്കാർ പോലും തൊഴിൽ ഭീഷണി നേരിടുന്നു. റിലയൻസ് മണി എന്ന കുത്തക കമ്പനി വല വിരിച്ചു കഴിഞ്ഞു. നാളെ
മറ്റു ബാങ്കുകളിലും നുഴഞ്ഞു കയറ്റം സംഭവിക്കുമെന്നു കരുതണം. ഏതെങ്കിലും കുത്തക കൊറിയർ കമ്പനി
തപാലിനെ വിഴുങ്ങിയേക്കാം . ഇന്ത്യൻ റെയിൽവേയും ബഹു രാഷ്ട്ര കമ്പനിയുടെ കാൽക്കീഴിലായേക്കാം .
ബി .എസ് .എൻ .എൽ . ഇപ്പോൾ തന്നെ ഇത്തിക്കണ്ണിയുടെ ഇരയാണ്. ഈ സ്ഥിതി മറ്റു പൊതു മേഖലാ സ്ഥാപന
ങ്ങളെയും കാത്തിരിക്കുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ഇവിടെ
ഒരു നിശബ്ദ പ്രതി വിപ്ലവം തൊഴിലാളി വർഗ്ഗത്തിനെതിരെ നടന്നു കൊണ്ടിരിക്കുകയായിരുന്നു.
ഇക്കാര്യം മുൻകൂട്ടി കാണാനോ പ്രതിരോധിക്കാനോ സംഘടിത ട്രേഡ് യുണിയൻ നേതാക്കൾക്ക്
സാധിച്ചില്ല .ഇനിയും സമയം വൈകിയിട്ടില്ലെന്നു തോന്നുന്നുണ്ടെങ്കിൽ അവർ മുന്നോട്ടു വരണം.
പരമ്പരാഗത പോരാട്ട രീതികളിൽ നിന്ന് വേറിട്ടൊരു സമര മുറയാണ് അഭികാമ്യം. ജനങ്ങളുടെ സൊയിര
ജീവിതത്തിനു ഭംഗം വരാത്ത തരത്തിലുള്ള ഒരു സമര രീതിയോട് മാത്രമേ നാടിന്റെ പിന്തുണ നേടാനാവൂ..
കാലം മാറുന്നതിനു അനുസൃതമായി തൊഴിലാളി സംഘടനകളുടെ പ്രവർത്തന രീതികളിലും മാറ്റം
അനിവാര്യമാണ്. ഈ തിരിച്ചറിവ് ഉണ്ടാവുന്നില്ലെങ്കിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഭാവി
ഇരുളടഞ്ഞതാവും.

No comments:
Post a Comment