ചില്ലുമേടയിലിരുന്നു കല്ലെറിയുന്നവർ
-------------------------------------
2014 മെയ് 16
രാവിലെ റോഡിലേക്ക് ഇറങ്ങിയപ്പോൾ നിരത്ത് വിജനമായിരുന്നു. ശരവേഗം കണക്കെ ചീറിപ്പായുന്ന വാഹനങ്ങളും കുറവായിരുന്നു. പാതയോരങ്ങളിലും ബസ് സ്റ്റോപ്പിലും ആളനക്കം കണ്ടില്ല.
പൊടുന്നനെ വല്ല ഹർത്താലോ മറ്റോ പൊട്ടി വീണോ എന്നൊരു സംശയം തോന്നി. ചിന്തിച്ചു നില്ക്കെ ബസ് വന്നു. യാത്രക്കാർ കുറവായിരുന്നു. സീറ്റിലിരിക്കുന്നവർ വോട്ടെണ്ണലിനെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. അവധിയെടുത്ത് വീട്ടിലിരുന്ന് യന്ത്രപെട്ടി തുറക്കുന്നതും ചർച്ച നടത്തുന്നതും കാണാൻ
കഴിയാത്ത വിഷമം അവർ പങ്കുവെക്കുന്നുണ്ടായിരുന്നു .
രാവിലെ പത്തു മണി കഴിഞ്ഞപ്പോൾ ഗവ.കോളേജ് ലൈബ്രറിയിലെത്തി. എല്ലാവരും ടി.വിയുടെ മുന്നിൽ 20/ 20 മാച്ച് കാണുന്ന ആവേശത്തോടെ തത്സമയ സംപ്രേഷണം ആസ്വദിക്കുകയാണ്.
അവരുടെ കൂട്ടത്തിൽ ഞാനും പ്രേക്ഷകനായി.
പിരി മുറുക്കത്തിന്റെ രണ്ടു മണിക്കൂറുകൾ പിന്നിട്ട് പുറത്തിറങ്ങി. റോഡിൽ ആരവം തുടങ്ങിയിരുന്നു. ഒറ്റപ്പെട്ട പടക്ക ശബ്ദങ്ങൾ . ജയ് വിളികൾ. ശിങ്കാരി മേളം. മൈക്കിലൂടെ നന്ദി പ്രവാഹം.
വൈകുന്നേരമായതോടെ ടൗണിലുടനീളം ചെറു ഘോഷ യാത്രകൾ. പിന്നെ തലങ്ങും വിലങ്ങും ബൈക്ക് റാലികൾ. ക്രമേണ വലിയ ഘോഷത്തോടെ വാദ്യ മേളങ്ങളും കട്ടൗട്ടുകളും നെറ്റി പട്ടമണിഞ്ഞ കരിവീരന്മാരും
കരിമരുന്നു പ്രയോഗങ്ങളും . നിരത്ത് വീർപ്പുമുട്ടി നിശ്ചലമായിക്കഴിഞ്ഞു. വാഹനങ്ങൾ വഴിയിൽ കിടന്നു.
യാത്രക്കാർ റോഡിലിറങ്ങി നടന്നു. ഇരുൾ പരന്നിട്ടും നിരത്ത് ആഘോഷത്തിലായിരുന്നു . ആളുകളുടെ മുഖത്ത്
ആഹ്ലാദമായിരുന്നു. വീട്ടിലെത്താൻ വൈകും എന്നറിഞ്ഞിട്ടും ആർക്കും പരിഭ്രമം ഉണ്ടായില്ല. ദുരിത യതിയുടെ കാൽക്കീഴിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസം എങ്ങും കാണാനുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തിയ വിധി എഴുത്തിൽ നോട്ടക്ക് വിരലമർത്തിയവർ പോലും
ആഹ്ലാദം രേഖപ്പെടുത്തുന്നത് കേൾക്കാമായിരുന്നു. പത്തു കൊല്ലമായി പൊറുതി മുട്ടിയവരുടെ വിധി എഴുത്താണ് ഇന്ത്യാ മഹാ രാജ്യമൊട്ടുക്കും കാണപ്പെട്ടത്. മുമ്പൊന്നും ഇല്ലാത്ത വിധം കൂടുതൽ ആളുകൾ
വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ എത്തിയതിന്റെ പൊരുൾ ഇപ്പോഴാണ് പ്രഹരമേറ്റവർക്ക് ശരിക്കും
മനസ്സിലായത്. പ്രതികരണ ശേഷി നഷ്ടമായിട്ടില്ലെന്നു ഇന്ത്യൻ ജനത വീണ്ടും ലോകത്തോട് പറഞ്ഞിരിക്കുന്നു.
ചില്ലു മേടയിലിരുന്നു കല്ലെറിയുന്ന ഭരണാധികാരികൾക്ക് ഇതൊരു ഗുണപാഠമാവട്ടെ.