കാരുണ്യത്തിന്റെ കെടാ വിളക്കുകൾ
തിന്മകൾ അരങ്ങ് വാഴുന്ന കാലത്ത് നന്മകളുടെ തിരിനാളം തെളിഞ്ഞു കാണുകയില്ല .
വാർത്തകളിൽ നിറയുന്നത് ക്രൈം സ്റ്റോറികൾ മാത്രമാണ്. ഈയിടെ പട്ടാമ്പി സർക്കാർ
ആശുപത്രിയിൽ ഒരു വൈകുന്നേരത്ത് പോകാൻ ഇടവന്നു. അപ്പോഴാണ് കാരുണ്യത്തിന്റെ
കെടാ വിളക്കുകൾ തെളിഞ്ഞു കത്തുന്നത് കാണാൻ കഴിഞ്ഞത്. രോഗികൾക്ക് കൂട്ടിരിക്കുന്നവർക്ക്
നോമ്പ് തുറക്കുള്ള വിഭവങ്ങളുമായി ഒരുകൂട്ടം യുവാക്കൾ വാർഡുകൾ തോറും ഓടി നടക്കുന്നത് കണ്ടു. നാല് വർഷമായി സി .എച് .റിലീഫ് സെന്റർ വളന്റിയർമാർ ഈ പ്രവർത്തനം
നടത്തുന്നതായി അറിയാൻ കഴിഞ്ഞു.. ദിനവും രണ്ടു നേരം നോമ്പ് കാലം മുഴുവൻ ഇവർ
ഭക്ഷണം വിതരണം നടത്തുന്നുണ്ട്. അതുപോലെ സംരക്ഷിക എന്ന സന്നദ്ധ സംഘടനയും കഴിഞ്ഞ ഏഴു വർഷമായി മുടങ്ങാതെ രോഗികൾക്ക് കഞ്ഞി വിളമ്പുന്നു. എല്ലാ ദിവസവും
വൈകുന്നേരം ഏതാനും യുവാക്കൾ ആശുപത്രിയിൽ എത്തി കഞ്ഞി വെച്ച് രോഗികൾക്ക്
നല്കുന്നു എന്നത് ചെറിയ കാര്യമല്ല. സന്മാനസ്സുകൾ നല്കുന്ന പിന്തുണയാണ് നിസ്വാർത്ഥ
പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാൻ ഇവർക്ക് പ്രചോദനം നല്കുന്നത്. പെരുന്നാളിനും
ഓണത്തിനും വിവിധ സംഘടനകൾ രോഗികൾക്ക് അന്നദാനം നടത്തുന്നതും പതിവാണ്.
ഇത്തരം സേവനം പലയിടത്തും നടക്കുന്നുണ്ടെങ്കിലും അവയൊന്നും വാർത്തകളിൽ
ഇടം പിടിക്കുന്നില്ല എന്നത് നല്ല കാര്യമല്ല .നന്മകളുടെ വാർത്തകൾക്ക് മാധ്യമങ്ങൾ
പ്രാധാന്യം നൽകുന്നില്ലെങ്കിൽ ഈ നാട്ടിൽ തിന്മകൾ പെരുകുക തന്നെ ചെയ്യും.

No comments:
Post a Comment