Friday, 23 August 2013
Thursday, 22 August 2013
ഒഴിഞ്ഞ ഇരിപ്പിടങ്ങൾ
ഒഴിഞ്ഞ ഇരിപ്പിടങ്ങൾ
സ്വാതന്ത്രത്തിന്റെ 66 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും നമ്മുടെ കുട്ടികൾക്ക് ഭയം കൂടാതെ
പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല. പെണ്‍കുട്ടികൾക്ക് തനിച്ചു യാത്ര ചെയ്യാൻ സാധ്യമല്ല.
ബസ്സുകളിൽ വിദ്യാർത്ഥിനികൾക്ക് ഇരിക്കാൻ അനുവാദമില്ല. ഒഴിഞ്ഞ സീറ്റുകളിൽ ഇരിക്കാൻ
സഹ യാത്രക്കാർ പറഞ്ഞാലും പെണ്‍ കുട്ടികൾ ഇരിക്കുകയില്ല. കേരളത്തിൽ എവിടെയും
ഇത്തരം കാഴ്ച്ചകൾ കാണപ്പെടുന്നു. അവകാശ പോരാട്ടങ്ങളുടെ വീര ചരിത്രം രചിക്കുന്ന
വിപ്ലവ കേരളത്തിലാണ് പാരതന്ത്രത്തിന്റെ ചങ്ങല കിലുങ്ങുന്നത്. നിസ്സാര കാര്യങ്ങൾക്ക്
പോലും അനിശിത കാല സമരം നടത്തുന്ന വിദ്യാർഥി യൂണിയനുകൾ ഈ വക കാര്യങ്ങൾ
ഗൗനിക്കുന്നില്ല. ബസ് സ്റ്റാന്റുകളിൽ കുട്ടികൾ വെയിലും മഴയും അവഗണിച്ചു ബസ്സിൽ
കയറിപറ്റാൻ ഊഴം കാത്തു നിൽക്കുന്നത് പതിവ് കാഴ്ച ആണെങ്കിലും ഒരു പ്രതികരണ
സംഘടനയും രംഗത്ത് വരാറില്ല. ഒരു പൊലിസ്സുകാരനും പെറ്റി കേസ്സുപോലും ചാർജു .ചെയ്യാറില്ല.
എന്തു കൊണ്ടാണ് ഇങ്ങിനെ എന്ന് ആരും അന്വേഷിക്കുന്നുമില്ല.സ്വാതന്ത്ര സമര
ചരിത്രത്തിൽ ഉജ്വല മുഹൂർത്തങ്ങൾ രചിച്ച അമ്മു സ്വാമിനാഥനും, എ.വി.കുട്ടിമാളു അമ്മയും
ക്യാപ്റ്റൻ ലക്ഷ്മിയും, സുശീല അമ്മയും അങ്ങിനെ അനേകമനേകം വീരാങ്കനമാരും
പിറന്ന മണ്ണിലാണ് പേടിച്ചരണ്ട മാൻ പേട കണക്കെ ഇപ്പോൾ പെണ്‍ കുട്ടികൾ കഴിയുന്നത്.
ആണ്‍ കുട്ടികളുടെ കാര്യവും വലിയ വ്യത്യാസമില്ല. ജനാധിപത്യവും പൌരാവകാശവും
തുല്യ നീതിയും ഉറപ്പു നൽകുന്നവർ ഈ അടിമത്വം അറിയുന്നില്ലേ ?
Tuesday, 20 August 2013
Friday, 16 August 2013
Wednesday, 14 August 2013
Tuesday, 13 August 2013
എല്ലാം പെട്ടെന്നായിരുന്നു
എല്ലാം പെട്ടെന്നായിരുന്നു
നിളയുടെ നിറ വയറൊഴിഞ്ഞു
രണ്ടു മാസം ജൈവ ജല ഭീമനെ
ഗർഭം ധരിച്ച പെണ്ണിന്റെ
കണ്ണീർ മാത്രമായി നിള.
വയറ്റാട്ടി വന്നില്ല
ഹോം നഴ്സുമെത്തിയില്ല
മഴ രണ്ടു നാൾ വിട്ടു നിന്നതും
കടലമ്മ ഊറ്റിയെടുത്തു
നിളയുടെ നിറ വയറൊഴിഞ്ഞു
എല്ലാം പെട്ടെന്നായിരുന്നു
വളരെ വേഗത്തിലായിരുന്നു !
നിളയുടെ നിറ വയറൊഴിഞ്ഞു
രണ്ടു മാസം ജൈവ ജല ഭീമനെ
ഗർഭം ധരിച്ച പെണ്ണിന്റെ
കണ്ണീർ മാത്രമായി നിള.
വയറ്റാട്ടി വന്നില്ല
ഹോം നഴ്സുമെത്തിയില്ല
മഴ രണ്ടു നാൾ വിട്ടു നിന്നതും
കടലമ്മ ഊറ്റിയെടുത്തു
നിളയുടെ നിറ വയറൊഴിഞ്ഞു
എല്ലാം പെട്ടെന്നായിരുന്നു
വളരെ വേഗത്തിലായിരുന്നു !
Saturday, 10 August 2013
Friday, 9 August 2013
കാരുണ്യത്തിന്റെ കെടാ വിളക്കുകൾ
കാരുണ്യത്തിന്റെ കെടാ വിളക്കുകൾ
തിന്മകൾ അരങ്ങ് വാഴുന്ന കാലത്ത് നന്മകളുടെ തിരിനാളം തെളിഞ്ഞു കാണുകയില്ല .
വാർത്തകളിൽ നിറയുന്നത് ക്രൈം സ്റ്റോറികൾ മാത്രമാണ്. ഈയിടെ പട്ടാമ്പി സർക്കാർ
ആശുപത്രിയിൽ ഒരു വൈകുന്നേരത്ത് പോകാൻ ഇടവന്നു. അപ്പോഴാണ് കാരുണ്യത്തിന്റെ
കെടാ വിളക്കുകൾ തെളിഞ്ഞു കത്തുന്നത് കാണാൻ കഴിഞ്ഞത്. രോഗികൾക്ക് കൂട്ടിരിക്കുന്നവർക്ക്
നോമ്പ് തുറക്കുള്ള വിഭവങ്ങളുമായി ഒരുകൂട്ടം യുവാക്കൾ വാർഡുകൾ തോറും ഓടി നടക്കുന്നത് കണ്ടു. നാല് വർഷമായി സി .എച് .റിലീഫ് സെന്റർ വളന്റിയർമാർ ഈ പ്രവർത്തനം
നടത്തുന്നതായി അറിയാൻ കഴിഞ്ഞു.. ദിനവും രണ്ടു നേരം നോമ്പ് കാലം മുഴുവൻ ഇവർ
ഭക്ഷണം വിതരണം നടത്തുന്നുണ്ട്. അതുപോലെ സംരക്ഷിക എന്ന സന്നദ്ധ സംഘടനയും കഴിഞ്ഞ ഏഴു വർഷമായി മുടങ്ങാതെ രോഗികൾക്ക് കഞ്ഞി വിളമ്പുന്നു. എല്ലാ ദിവസവും
വൈകുന്നേരം ഏതാനും യുവാക്കൾ ആശുപത്രിയിൽ എത്തി കഞ്ഞി വെച്ച് രോഗികൾക്ക്
നല്കുന്നു എന്നത് ചെറിയ കാര്യമല്ല. സന്മാനസ്സുകൾ നല്കുന്ന പിന്തുണയാണ് നിസ്വാർത്ഥ
പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകാൻ ഇവർക്ക് പ്രചോദനം നല്കുന്നത്. പെരുന്നാളിനും
ഓണത്തിനും വിവിധ സംഘടനകൾ രോഗികൾക്ക് അന്നദാനം നടത്തുന്നതും പതിവാണ്.
ഇത്തരം സേവനം പലയിടത്തും നടക്കുന്നുണ്ടെങ്കിലും അവയൊന്നും വാർത്തകളിൽ
ഇടം പിടിക്കുന്നില്ല എന്നത് നല്ല കാര്യമല്ല .നന്മകളുടെ വാർത്തകൾക്ക് മാധ്യമങ്ങൾ
പ്രാധാന്യം നൽകുന്നില്ലെങ്കിൽ ഈ നാട്ടിൽ തിന്മകൾ പെരുകുക തന്നെ ചെയ്യും.

Wednesday, 7 August 2013
Sunday, 4 August 2013
സക്കാത്ത് ഒരു ആരാധനയാണ്
അന്നത്ത പ്പോലെതന്നെയാണ് ഇന്നും .
കാര്യമായ മാറ്റം കാണുന്നില്ല. കുട്ടികളും സ്ത്രീകളും വീടുകൾ തോറും സക്കാത്തിനുവേണ്ടിഅലയുന്നത് ഇന്നും ഞാൻ കണ്ടു .ഈ ഭിക്ഷാടനം നിർത്തലാക്കാൻ ആരുടെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഉണ്ടായിട്ടില്ല . കുട്ടിക്കാലത്തു ഞാനും രമലാനിൽ വീടുകൾതോറും ചില്ലറ നാണയങ്ങൾക്ക് വേണ്ടി അലഞ്ഞിട്ടുണ്ട്. കിട്ടുന്ന ചില്ലറ തുട്ടുകൾ കൂട്ടിവെച്ചാണ്
പെര്ന്നാളിനു പുത്തൻ ഉടുപ്പുകൾ എടുത്തിരുന്നത്. കുറെ കാലം കഴിഞ്ഞപ്പോളാണ്സക്കാത്ത് തെണ്ടി വാങ്ങേണ്ട ധനം അല്ലെന്നു അറിഞ്ഞത്. ഇസ്‌ലാമിന്റെ മൂന്നാമത്തെകാര്യം സക്കാതാണ്. അത് ഒരു ആരാധന കർമം ആണ്. പാവങ്ങൾക്ക് ആശ്വാസം പകരുന്ന ഒരു സാമ്പത്തിക നടപടി ആണ്. അത് ഒരു ഔതാര്യം അല്ല. ധനികരുടെസമ്പത്തിൽ പാവങ്ങൾക്കുള്ള അവകാശം ആണ്. വെള്ളി,സ്വർണ്ണം , തുടങ്ങിയനാണയങ്ങളിലും നെല്ല് ,ഗോതമ്പ് ,ചോളം തുടങ്ങിയ ധാന്നിയങ്ങളിലും കാരക്ക,മുന്തിരി,തുടങ്ങിയ പഴ വർഗങ്ങളിലും , ആട് ,പശു,ഒട്ടകം തുടങ്ങിയ മൃഗങ്ങളിലും സക്കാത്ത്നിര്ഭാന്തമാണ്. ഒരു മിസ്കാൽ അഥവാ 85 ഗ്രാം .84 മില്ലിഗ്രാം സ്വർണ്ണം ,ഒരു വർഷം
കൈ വശം ഉണ്ടെങ്കിൽ 2 ഗ്രാം 127.1 മില്ലിഗ്രാം സ്വർണ്ണം സക്കാത്ത് കൊടുക്കണം
എന്ന് നിർഭന്തിക്കുന്നു . എന്നാൽ ഇങ്ങിനെ ഒരു ആരാധന ഇന്ന് നടക്കുന്നുണ്ടോ?

Subscribe to:
Posts (Atom)