Saturday, 11 November 2023

ഈസൻ മൂസ

പുസ്തക പ്രകാശനവും ഗുരുശ്രേഷ്ഠ പുരസ്കാര സമർപ്പണവും 

അക്ഷരജാലകം ബുക്സ്പ്രസിദ്ധീകരിച്ച ടി.വി.എം അലിയുടെ 'ഈസൻ മൂസ' ബാലനോവലിന്റെ പ്രകാശനവും, എം.എസ് കുമാർ-ഗുരുശ്രേഷ്ഠ പുരസ്കാര വിതരണവും മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർവഹിച്ചു. മേലെ പട്ടാമ്പി വെൽക്കം ടൂറിസ്റ്റ് ഹോമിൽ നടന്ന ചടങ്ങിൽ സി.രാജഗോപാലൻ അധ്യക്ഷത വഹിച്ചു. കവി പി.രാമൻ മുഖ്യപ്രഭാഷണവുംകഥാകാരൻ ആര്യൻ ടി. കണ്ണനൂർ,എം.എസ് കുമാർ അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു.

ദീപ റാണി (തിരുവനന്തപുരം),ബിനോയ് പോൾ (മലപ്പുറം),പി.കെ സാജിത (പാലക്കാട്) എന്നിവർഎം.എസ് കുമാർ - ഗുരുശ്രേഷ്ഠ പുരസ്കാരങ്ങൾ സ്വീകരിച്ചു.സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യം അവാർഡ് നേടിയ അനംഗ കിളിയേയും വിവിധ പുരസ്കാരങ്ങൾ നേടിയ പ്രതിഭകളെയും അനുമോദിച്ചു.

ഹുസൈൻ തട്ടത്താഴത്ത്, ഡോ.കെ.പി മുഹമ്മദുകുട്ടി, നഗരസഭ കൗൺസിലർ കെ.ആർ.നാരായണസ്വാമി,വിജയൻ പൂവ്വക്കോട്, ഹംസ കാരക്കാട്, ടി.വി.എം അലി, വത്സല ഞാങ്ങാട്ടിരി, ഡോ. ആനന്ദ് മേഴത്തൂർ, ഉണ്ണി പൂക്കരാത്ത്, ബിദ ദാസ്, പരമേശ്വരൻ ആറങ്ങോട്ടുകര, റജീന റഹ്മാൻ, കെ.മുഹമ്മദ് ഷാഫി, ആർ. മുരളിധരൻ, കെ.എസ് ഇന്ദു,പ്രിയങ്ക പവിത്രൻ എന്നിവർ സംസാരിച്ചു. താജീഷ് ചേക്കോടിന്റെ മാസികാ ശേഖരങ്ങളുടെ പ്രദർശനവും കവിയരങ്ങുമുണ്ടായി.

No comments: