കലാസദനം വിജയരാജിന് നാളെ ശതാഭിഷേകം.
ഏഴു പതിറ്റാണ്ടിലേറെ കാലം നൃത്തകലാ രംഗത്ത് നിറഞ്ഞു നിന്ന ഞാങ്ങാട്ടിരി വിജയനൃത്തകലാ സദനത്തിന്റെ
അമരക്കാരൻ കലാസദനം വിജയരാജിന് നാളെ എൺപത്തിനാലാം പിറന്നാൾ.
1936ൽ ഗുരുവായൂർ അയിനിപ്പുള്ളി വീട്ടിൽ ജനിച്ച വിജയരാജ്, അരനൂറ്റാണ്ടു മുമ്പാണ് ഞാങ്ങാട്ടിരിയിൽ വിജയ നൃത്തകലാസദനം എന്ന നൃത്ത വിദ്യാലയവുമായി കലാസപര്യ തുടങ്ങിയത്.
നൃത്തം, സംഗീതം, ചിത്രരചന, തയ്യൽ എന്നിവയിൽ പ്രാവീണ്യം നേടിയ വിജയരാജ്
ബാലെ ട്രൂപ്പ് തുടങ്ങിയതോടെ പതിറ്റാണ്ടുകളോളം കേരളത്തിലെ ഉത്സവ ഗ്രാമങ്ങളുടെ പ്രിയതാരമായിരുന്നു.
യുവജനോത്സവങ്ങളിൽ മത്സരിക്കാനും ഒന്നാം സ്ഥാനത്തിന് അർഹത നേടാനും വേണ്ടി നൂറുകണക്കിന് കൗമാര കലാപ്രതിഭകൾ ഈ നൃത്താധ്യാപകന്റെ മുന്നിൽ ദക്ഷിണ വെച്ച് പരിശീലനത്തിന് കാത്തു നിന്നൊരു കാലമുണ്ടായിരുന്നു.
നിരവധി വിദ്യാലയങ്ങളിൽ നൃത്താധ്യാപകനായി സേവനമനുഷ്ഠിച്ച ഈ കലാകാരൻ കവി, ഗാനരചയിതാവ്, ഗായകൻ, നടൻ, ബാലെ സംവിധായകൻ എന്നീ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
ആറ് മണിക്കൂർ ദൈർഘ്യമുള്ള ശ്രീ അയ്യപ്പൻ എന്ന ബാലെ ഉത്സവ സദസ്സുകളെ വിസ്മയിപ്പിച്ച നൃത്തശില്പമായിരുന്നു. ശിഷ്യരായ അമ്പതോളം കലാകാരന്മാർ ബാലെ ട്രൂപ്പിൽ സ്ഥിരം അംഗങ്ങളായിരുന്നു.
ആയിരം പൂർണചന്ദ്രോദയങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ കലാകാരൻ വാർധക്യ സഹജമായ അവശതകളോട് പൊരുത്തപ്പെട്ട് ഗതകാല സ്മരണകളുമായി നാളുന്തുകയാണ്. അർഹതപ്പെട്ട അംഗീകാരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും ആയിരകണക്കിന് ആരാധകരുടേയും നൂറുകണക്കിന് ശിഷ്യരുടേയും മനസ്സിൽ ഇന്നും ഇദ്ദേഹം നിറസാന്നിധ്യമാണ്. അവരെല്ലാവരും ഒത്തുചേർന്ന് ശതാഭിഷേകം ഉത്സവമാക്കാൻ ഒരുങ്ങുകയാണ്.