'സൂര്യശയനം'
നോവലിന് ഗുരു നിത്യ ചൈതന്യയതി 1998ൽ
എഴുതിയ അവതാരിക.
ഞാൻ പണ്ട് കഥ വായിക്കുമായിരുന്നു.
പ്രിയപ്പെട്ട
കഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയായിരുന്നു. അതുകഴിഞ്ഞ് വളരെ ആകർഷണം തോന്നിയത് ഉറൂബിനോടാണ്.
അതിനും വളരെ മുമ്പായിരുന്നു മലബാറിലെ കെ. സുകുമാരൻ ബി.എ.യുടെ
കഥകൾ വായിച്ചിരുന്നത്.
പിന്നെ മലയാളം കഥാ ലോകത്തുനിന്നും ഞാൻ വിട പറഞ്ഞു. പിന്നീട് കഥാ രംഗം മാറി.
ചെക്കോവിന്റെ കഥകൾ, മാക്സിം ഗോർക്കിയുടെ കഥകൾ, പുഷ്കിന്റെ കഥകൾ,
സോമർസെറ്റ് മോഗിന്റെ
കഥകൾ
ഇതിലൊക്കെയായിരുന്നു കമ്പം. അവിടുന്ന് പ്രമോഷൻ കിട്ടി ടോൾസ്റ്റോയിയും മറ്റുമായി വായന. മഹാ ബുദ്ധിമാനായ ബർട്രാന്റ് റസ്സലിന്റെ
ചെറുകഥകൾ വായിച്ചതോടുകൂടി കഥകളെല്ലാം താഴെ വെച്ചു. നോവലുകൾ കുറെനാൾ വായിച്ചു. വിക്ടർ യൂഗോയുടെയും മറ്റും നോവലുകൾ.
അഞ്ചു വർഷത്തിനു മുമ്പാണ് അലിയുടെ കഥ ആദ്യം വായിക്കുന്നത്. കഥാകൃത്തിന്റെ സന്മനസ്സിനോട് പ്രേമ മുണ്ടായി. പിന്നെ അലിയെ നേരിട്ടു കണ്ടു. നല്ലൊരു മനുഷ്യൻ.
ഇത്തിരിയേയുള്ളൂ.
അലിയെ പറ്റി വിചാരിക്കുമ്പോഴൊക്കെ ഞാൻ കവി എ.അയ്യപ്പനെ പറ്റിയും വിചാരിക്കും.
എന്താണീ കഥ?
'ക' എന്ന് ചോദിച്ചാൽ 'എന്ത്?' എന്നർത്ഥം.
'അഥ' എന്നാൽ 'പിന്നീട് '.
കുട്ടികളോട് കഥ പറയാൻ തുടങ്ങിയാൽ നിർത്താൻ അവർ സമ്മതിക്കില്ല.
രാജാവും നൂറു മക്കളും ചത്തുപോയി എന്നുപറഞ്ഞാൽ പിന്നെയും അവർ ചോദിക്കും:
'പിന്നെ എന്തായി 'എന്ന്.
അങ്ങനെ എത്ര പ്രാവശ്യം 'പിന്നെ എന്തായി' എന്ന് അലിയോട് ചോദിച്ചാലും അലിക്ക് ഒരു കൂസലുമില്ല. അലി പറയും. അല്ലെങ്കിൽ അയാൾ ഉണ്ടാക്കും. പുരാണത്തിൽ ഒരു ചൊല്ലുണ്ട്.
''ബ്രഹ്മാവിനുണ്ടോ ആയുസ്സിനു പഞ്ഞം?" എന്ന്. അതുപോലെയാണ് അലിയുടെ കൈയിൽ കഥാമാലകൾ തൂങ്ങിക്കിടക്കുന്നത്.
ഞാനിത്തിരി സുഖമില്ലാതെ കട്ടിലിൽ കിടന്നു കൊണ്ടാണ്
'സൂര്യശയനം' വായിച്ചു കേൾക്കാൻ തുടങ്ങിയത്. അലി പറയുന്നതിന്റെ പോക്കുകണ്ട് എനിക്ക് തോന്നിപ്പോയി ഞാനാണ് അസീസ് എന്ന്.
ആദ്യമായിട്ട് അസീസിനെ അവതരിപ്പിക്കുന്നത് മരണശയ്യയിൽ കിടത്തി കൊണ്ടാണ്. ഇരുട്ടും പുകയും നിറഞ്ഞ അസീസിന്റെ മുറി, കഫത്തിന്റേയും
ചോരയുടെയും പിന്നെ ഏതാണ്ടിന്റെയൊക്കെയും കൂടിക്കലർന്ന മുശടു നാറ്റവുമായി കിടക്കുന്നു.
ആർക്കും അറപ്പും ഇത്തിരി ഓക്കാനവും ഉണ്ടാക്കുന്ന ഈ അന്തരീക്ഷം വളരെ ചാതുര്യത്തോടുകൂടി വിരചിച്ചു വെച്ചു കൊണ്ടാണ് നമ്മെ അങ്ങോട്ടു ക്ഷണിക്കുന്നത്.
അപ്പോൾ എനിക്ക് തോന്നി, "അലിയേ അലിയേ, മതിയേ,
മതിയേ"എന്ന്.
എന്നാലും ഞാൻ വിചാരിക്കുന്നു ഞാൻ തന്നെയാണ് അസീസ് എന്ന്.
ഗ്രാമ പഞ്ചായത്തിന്റെ
ഒരു നല്ല ചിത്രമാണ് ദാമോദരൻ മാസ്റ്ററെ കാണുമ്പോൾ തോന്നുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ അങ്ങനെയുള്ള നല്ല മനുഷ്യർ ഉള്ളതുകൊണ്ടാണല്ലോ ഭൂമി കടലിൽ താഴ്ന്നു പോകാതിരിക്കുന്നത് എന്നു തോന്നിപ്പോകും.
ഷൗക്കത്താണ് കഥ വായിച്ചു തരുന്നത്. ശരിക്കും കഥാതന്തുവിൽ നിന്നും പിടി വിടാതെയാണ് ഷൗക്കത്തിന്റെ പോക്ക്. ഞാൻ ചിലപ്പോൾ അയാളുടെ വൈകാരികതയിൽ ഏതാണ്ടൊക്കെ ആകുന്നത് പോലെ തോന്നും.
ഞാൻ ക്ഷയരോഗിയല്ല. ഹൃദ്രോഗി ആണ്.
അത് ആക്കാൻ കൊള്ളാവുന്ന രോഗമല്ല. അതുകൊണ്ട് ഞാൻ ഹൃദ്രോഗം വേണ്ടെന്നു വെച്ചിട്ട് കുറെ നാളായി. എന്നാൽ അലിയുടെ കഥ കേട്ടാൽ ഹൃദ്രോഗവും ക്ഷയരോഗവും ഒന്നിച്ചു വന്നത് പോലെ തോന്നും. അതിനിടയ്ക്ക് എനിക്കൊരു സംശയം ഇതുപോലെ കഥ പറയുന്ന ഒരാളുണ്ടല്ലോ. വേറെയാരുമല്ല; ദസ്തയേവിസ്കി.
ഒരു കാരുണ്യവും ഇല്ലാതെ എത്ര കിരാതൻമാരെ വേണമെങ്കിലും കഥയിൽ കൊണ്ടുവന്നു തളച്ചിടും.
മനുഷ്യൻ അനുഭവിക്കുന്ന യാതന, തീവ്രവേദന, പീഢാ, ബാധാ, വ്യഥ, ദുഃഖം, ആമനസ്യം, പ്രസൂതികം, കഷ്ടം, കൃച്ഛ്റം, ക്ലേശം, വൈതരണി, ദൈന്യം, സംഹാരം, ദുർഗതി, താപം, കോപം, ഇതെല്ലാം
അലിയുടെ ജനൽ പടിയിലെ കൊച്ചു കൊച്ചു കുപ്പിയിൽ അടച്ചു വെച്ചിട്ടുണ്ട്.
വിശന്നു നടക്കുന്ന ഒരു കടുവയുടെ വായിൽ ഒരു കുഞ്ഞു ആട്ടിൻകുട്ടിയെ കിട്ടിയാൽ പിന്നെ അതിന് എന്തായാലും രക്ഷപ്പെടാൻ ഒക്കില്ല. അതുപോലെയാണ് അലി യുടെ കഥാവലയിൽ ചെന്നു വീണാൽ.
തിരിച്ചും മറിച്ചും ഇട്ട് ചന്തിക്ക് കടിക്കും.
''അയ്യോ എന്നെ വിടണെ, എന്നെ കൊല്ലല്ലേ'' എന്ന് കഥാപാത്രം എത്ര കരഞ്ഞു വിളിച്ചു പറഞ്ഞാലും അലി വിടുകയില്ല.
ഇതൊന്നും ഞാൻ എന്റെ കൂട്ടുകാരനെ ആക്ഷേപിക്കാനായി പറയുകയല്ല. അലി ഒരു ക്രിയേറ്റീവ് ജീനിയസ്സാണ്.
അലി പറയുന്നതുപോലെ
യാണോ ലോകം എന്നൊന്നും ചോദിക്കരുത്.
അലി പറയുന്നത് പോലെയുള്ള ലോകവും ഉണ്ടെന്ന് മനസ്സിലാക്കണം.
അലിയുടെ ഒരു കഥ നാരായണഗുരുവിന് വായിച്ചു കൊടുത്തിരുന്നുവെങ്കിൽ എന്ന് എനിക്ക് തോന്നി. പിന്നെ ഒരിക്കലും നാരായണഗുരു പറയില്ല; മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന്. എന്തിന്
നാരായണഗുരുവിനെ മാത്രം വായിച്ചു കേൾപ്പിക്കണം.
സാക്ഷാൽ കാറൽമാർക്സിനെ കൂടി കേൾപ്പിക്കണം.
അദ്ദേഹം ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിൽ കമിഴ്ന്നു കിടന്നു എഴുതിയതൊക്കെ വെറുതെയായില്ലേ! മാർക്സും ചങ്ങാതി എംഗൽസും കൂടി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതിയപ്പോൾ, അഖില ലോക തൊഴിലാളികളെ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. കിട്ടാൻ ഒരുപാടുണ്ട് എന്നു പറഞ്ഞു അവർ മുഖാമുഖം നോക്കി കുറെ യങ്ങ് സന്തോഷിച്ചു. രവിശങ്കറും അല്ലാരഖയും കൂടി പാട്ടുപാടി അവസാനിപ്പിച്ചു പരസ്പരം കൈ കൊടുക്കുന്നത് പോലെ! ഭാഗ്യവാന്മാർ.
ചരിത്രം അവരെ തോല്പിക്കുന്നതിനു മുമ്പ് നേരത്തെ അങ്ങ് ചത്തു കൊടുത്തു.
ചരിത്രത്തിന്റെ ഗതിവിഗതികൾ അവർക്ക് കാണേണ്ടി വന്നില്ല.
എന്റെ പ്രിയ സ്നേഹിതൻ അലിക്ക് അങ്ങനെയുള്ള പ്രമാദമൊന്നും പറ്റിയിട്ടില്ല. ഒന്നു രണ്ടു നല്ല കാര്യങ്ങൾ സ്വന്തം ഇഷ്ടപ്രകാരം ചെയ്തിട്ടുണ്ട്.
കഥാപാത്രം വീടിന് തീ കൊടുക്കുന്നതിനു മുമ്പ് ഫൗസിയയേയും നിസാമിനെയും അമ്മായി അമ്മയെ ഏൽപ്പിച്ചല്ലോ. അത് വലിയ കാര്യം തന്നെ. അല്ലെങ്കിൽ ഞാനും കൂടി കരഞ്ഞേനെ.
ഞാൻ കഥ മുഴുവൻ വായിച്ചു കേട്ടു. കഥാകൃത്തിന്റെ വിജയം കഥ 'പിന്നെയെന്തായി' എന്ന് ചോദിപ്പിക്കുന്ന താണെങ്കിൽ, അലി വളരെ വിജയിച്ചിട്ടുണ്ട്.
എത്ര പെട്ടെന്നു പെട്ടെന്നാണ് ചൂതുകളിയിൽ കരുക്കൾ മാറ്റുന്നതുപോലെ കഥാപാത്രങ്ങളെ നിമിഷത്തിനിടയിൽ ആർക്കും പിടികൊടുക്കാത്ത രീതിയിൽ, ഏതു ബുദ്ധിമാനിലും വെല്ലുവിളി ഉണ്ടാക്കുന്ന രീതിയിൽ മാറ്റി പ്രതിഷ്ഠിക്കുന്നത്. കഥ വായിച്ചു കേൾക്കുന്നതിനിടയിൽ ഒരു ഇരുപത്തഞ്ച് പ്രാവശ്യമെങ്കിലും എന്റെ കണ്ണുനിറഞ്ഞു. ചങ്കു പൊട്ടുന്നത് പോലെ തോന്നി. വീർപ്പുമുട്ടി. അപ്പോഴൊക്കെയും ഞാൻ എന്നോടു തന്നെ പറഞ്ഞു: "ഇത് കഥയാണ്. വെറും കഥ. പേടിക്കരുത് ".
അലി വിനോദിക്കുകയല്ല. ഇങ്ങിനെയുള്ള നാട് നന്നാവുമോ എന്ന് വിചാരിക്കുകയാണ്. നന്നാവുമായിരിക്കും.
മൊയ്തുവും ഹസ്സനും അഷറഫും ജോസഫും ഷുക്കൂറും റുഖിയയും ആമിനയും എല്ലാം കൂടി കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ഒരു ലോകം. എനിക്ക് ഒരു വ്യസനമേ ഉണ്ടായുള്ളൂ. റുഖിയയെ എവിടെയും കൊണ്ടാക്കിയില്ലല്ലോ.
ഇനിയെല്ലാം വായനക്കാർ പുസ്തകം വായിച്ചു തന്നെ അറിയണം. പറയേണ്ട കാര്യങ്ങൾ എല്ലാം പറയേണ്ട രീതിയിൽ തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്.
എനിക്കിപ്പോൾ ഒരു മോഹം.
അലിയുടെ എല്ലാ കഥകളും സമാഹരിച്ച് കഥാകൃത്തുക്കൾക്ക് വേണ്ടി പാത്രസൃഷ്ടികൾക്കും, പാത്ര വിവരണത്തിനു മായി അമരകോശം പോലെ ഒരു കഥാകോശം ഉണ്ടാക്കണമെന്ന്.
അലി ഉപയോഗിച്ച ഒരൊറ്റ ഉപമയോ രൂപകാലങ്കാര മോ ഉല്ലേഖമോ ഒന്നും വിട്ടുകളയരുത്. പ്രൊഫസർ എൻ.കൃഷ്ണപിള്ള മറഞ്ഞുപോയല്ലോ. അല്ലെങ്കിൽ അദ്ദേഹം അത് ചെയ്തു തരുമായിരുന്നു.
അങ്ങിനെ ആരെങ്കിലും ചെയ്താൽ കഥാസാഹിത്യം കൊണ്ടു ഒരു രാജ്യത്തിന്റെ ഭാഷ എങ്ങനെ വളരുന്നു എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.
പ്രിയപ്പെട്ട കൂട്ടുകാരാ നമസ്കാരം.

No comments:
Post a Comment