വരവായി വള്ളുവനാടിന്റെ ദേശീയോത്സവം.
-------------------------------
വള്ളുവനാടിന്റെ ദേശീയോത്സവത്തിനു പട്ടാമ്പി ഒരുങ്ങുകയാണ്. മാർച്ച് 3നാണ് ഇക്കൊല്ലം ആഘോഷം. പട്ടാമ്പി നേർച്ചയുടെ നൂറ്റി അഞ്ചാം വാർഷികം കൂടിയാണ് ഇത്തവണ കൊണ്ടാടുന്നത്. പട്ടാമ്പി നേർച്ച നാടിന്റെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ജനകീയ ഉത്സവമാണ്. ഈസ്റ്റ് ഇന്ത്യ ഭരണ കാലത്ത് ടിപ്പുവിന്റെ
പടയോട്ടം നടന്നത് പട്ടാമ്പിയിലൂടെയായിരുന്നു . അന്ന് ടിപ്പുവിന്റെ സൈന്യം തമ്പടിച്ചത് മരുതൂരിനു
സമീപത്തുള്ള രാമഗിരിയിലായിരുന്നു. ടിപ്പു തിരിച്ചു പോയിട്ടും കൂടെ ഉണ്ടായിരുന്ന കുറെ സൈനികരും
പരിചാരകരും രാമഗിരിയുടെ താഴ് വരയിൽ തന്നെ തങ്ങി. അവർ റാവുത്തന്മാർ എന്നറിയപ്പെട്ടു. അവരവിടെ ജീവിതം നട്ടു നനച്ച് മുന്നേറാൻ ശ്രമിക്കവേ വസൂരി എന്ന മഹാമാരി പിടിച്ച് കിടപ്പിലായി.
ഏറെ പേടിപ്പെടുത്തുന്ന രോഗം എന്ന നിലയിലാണ് അക്കാലത്ത് വസൂരി അറിയപ്പെട്ടിരുന്നത്. അതുകൊണ്ടു
തന്നെ സഹായിക്കാൻ ആരുമില്ലായിരുന്നു. വസൂരി ബാധിച്ചവരുടെ വീട് തീയിടുന്നൊരു കാലത്ത്, ഭ്രഷ്ട്രായവരുടെ
സഹായത്തിനു ഒരു അവധൂതൻ എത്തി. അത് ആലൂർ വലിയ പൂക്കുഞ്ഞി കോയ തങ്ങളായിരുന്നു. അദ്ദേഹത്തിന്റെ
വരവോടെ റാവുത്തന്മാരുടെ ജീവിതം പൂർവ്വ സ്ഥിതി പ്രാപിച്ചു. രോഗവും ദുരിതവും വറുതിയും ഭീതിയും
ഇല്ലാതായതോടെ അവരുടെ കുടുംബങ്ങൾക്ക് ആ മനുഷ്യ സ്നേഹിയോട് ആദരവും കടപ്പാടും ഉണ്ടായി. ആലൂർ വലിയ പൂക്കുഞ്ഞികോയ തങ്ങളുടെ വേർപ്പാടിനു ശേഷം അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്ന
പട്ടാമ്പി ജുമാ മസ്ജിദ് കബർസ്ഥാനിലേക്ക് സിയാറത്ത് നടത്താൻ അവർ വന്നു കൊണ്ടിരുന്നു. പട്ടാമ്പി നേർച്ചയുടെ
തുടക്കം ഇങ്ങിനെ ആയിരുന്നു എന്നാണു പഴമക്കാർ പറയുന്നത്. ദേശ ചരിത്രവുമായി ബന്ധപ്പെട്ട ആഘോഷം എന്ന നിലയിൽ ആണ്ടു നേർച്ച പിന്നീട് പൗരാവലി ഏറ്റെടുക്കുകയായിരുന്നു.ജാതി മത ഭേദ വ്യത്യാസം കൂടാതെ എല്ലാവരും ഈ അനുഷ്ഠാനവുമായി സഹകരിച്ചു. ആഘോഷ കമ്മിറ്റിയുടെ
പ്രധാന ഭാരവാഹികൾ ഇതര സമുദായത്തിൽ നിന്നുള്ളവരായിരുന്നു. വള്ളുവനാടിന്റെ സ്നേഹവും സൗഹർദവും
പൂത്തു തളിർത്ത് കതിരിട്ടത് ഈ ആഘോഷത്തിനു മാറ്റ് കൂട്ടി. എന്നാൽ പിന്നീട് ചില അസ്വാരസ്യങ്ങൾ കടന്നു വരികയും ആണ്ടു നേർച്ചയുടെ അനുഷ്ഠാനത്തിനു ഭംഗം ഉണ്ടാവുകയും അന്തസത്തക്കു നിരക്കാത്ത കാര്യങ്ങൾക്കെതിരെ എതിർപ്പ് ഉയരുകയും ചെയ്തു. അനാചാരങ്ങളെ അനുഷ്ഠാനം എന്ന് വിളിക്കാൻ കഴിയില്ല. അവ എതിർക്കപ്പെടേണ്ടത് തന്നെയാണ്. നവോത്ഥാന വാദികളുടെ ആ വിമർശം
ഉയർത്തി പിടിച്ചു കൊണ്ടു തന്നെ നേർച്ച പിന്നീട് ദേശീയോത്സവം ആയി മാറി. അത് ഓരോ വർഷവും
കൂടുതൽ ഉയരങ്ങളിലേക്ക് ചിറകടിച്ചു. നാടിന്റെ വൈകാരികോത്സവം എന്ന നിലയിൽ ഇത് പരിണമിച്ചു കഴിഞ്ഞു. നിളാ തീര ഗ്രാമങ്ങൾക്ക് മറക്കാനാവാത്ത അനുഭൂതി സമ്മാനിച്ചു കൊണ്ടാണ്
ഓരോ വർഷവും ദേശീയോത്സവം കടന്നു പോവുന്നത്. കേരളത്തിന്റെ അകത്തുനിന്നും പുറത്തു നിന്നും വിദേശ നാടുകളിൽ നിന്നു പോലും ഉത്സവ പ്രേമികൾ
പട്ടാമ്പിയിൽ എത്താറുണ്ട്. ആനകളും ആളുകളും ആത്മ ബന്ധം സ്ഥാപിക്കുന്ന പട്ടാമ്പി നേർച്ചയുടെ അപൂർവ്വ കാഴ്ച വേറെ മറ്റൊരിടത്തും
കാണാൻ കഴിയില്ലെന്ന് ഉത്സവപ്രേമികൾ പറയുന്നു. അതുപോലെ ഒരമ്മ പെറ്റ മക്കളെപോലെ ഒരു വലിയ ജനസഞ്ചയം വർഷം തോറും
ഒത്തു കൂടുകയും ഉത്സവം കണ്ടു നിർവൃതിയോടെ മടങ്ങുകയും വീണ്ടും അടുത്ത വർഷത്തിനു വേണ്ടി
കാത്തിരിക്കുകയും ചെയ്യുന്ന അപൂർവ്വതക്കും വള്ളുവനാടിന്റെ ദേശീയോത്സവം സാക്ഷ്യം വഹിക്കുന്നു. ഇത്തവണ കെ.ടി.രാമചന്ദ്രൻ (പ്രസിഡന്റ്), അലി പൂവ്വത്തിങ്കൽ (ജനറൽ സെക്രട്ടരി), സി.മാനു ഹനീഫ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്ര ആഘോഷ കമ്മിറ്റി പ്രവർത്തിക്കുന്നത്.
/ടിവിഎം അലി/