ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ ബാബാ സാഹേബ് ഡോ.അംബേദ്‌കർ നാഷണൽ
ഫെല്ലോഷിപ്പ് അവാർഡുകൾ പ്രഖ്യാപിച്ചു. പ്രസ്തുത ഫെല്ലോഷിപ്പിന് എന്നെ തെരഞ്ഞെടുത്തതായി കാണിച്ചു കൊണ്ട് നാഷണൽ പ്രസിഡന്റ് ഡോ.എസ് .പി.സുമനക്ഷരുടെ കത്ത് ലഭിച്ചു. ഇതോടൊപ്പം സൗത്ത് ഇന്ത്യൻ കമ്മിറ്റി ജനറൽ സെക്രടറി തോട്ടപ്പള്ളി ബാലകൃഷ്ണൻ എഴുതിയ കത്തും ലഭിച്ചു. 2014 ഡിസംബർ 13,14 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന അക്കാദമിയുടെ 30-)മത് ദേശീയ സമ്മേളനത്തിൽ വെച്ച് അവാർഡ് വിതരണം ചെയ്യും. ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപ്പിയായ ബി.ആർ. അംബേദ്കരുടെ പേരിലുള്ള പുരസ്ക്കാരം
എന്നെ തേടിയെത്തിയതിൽ ആഹ്ലാദവും അഭിമാനവും ഉണ്ട്. ഭാരതീയ ദളിത് സാഹിത്യ അക്കാദമിക്കും
അതിന്റെ സാരഥികൾക്കും നന്ദി.
No comments:
Post a Comment