അംബേദ്‌കർ വിചാര വേദിയുടെ നേതൃത്വത്തിൽ ജൈവ ബോധന ജന സമ്പർക്ക പരിപാടി തുടങ്ങി.
ഞാങ്ങാട്ടിരി സർഗ അങ്കണത്തിൽ നടന്ന പ്രഥമ ബോധവൽക്കരണ ക്യാമ്പൈൻ കഥാകൃത്ത്
എം.എസ്. കുമാർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർമാരായ മാട്ടായ രവീന്ദ്രൻ, ജോഷി,
മധ്യവിരുദ്ധ പ്രവർത്തകൻ ഹുസൈൻ തട്ടത്താഴത്ത്, സാധു ജന പരിപാലന സംഘം ജില്ലാ സെക്രട്ടറി വേലായുധൻ പട്ടാമ്പി, മുടവനൂർ രാജൻ,
ചന്ദ്രൻ തച്ചോത്ത്, ടി.ടി. മുസ്തഫ, പി. അബ്ദുൽകാദർ, ടി.ടി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്‌കർ അവാർഡുകൾ ലഭിച്ചവർ ചേർന്ന് കഴിഞ്ഞ ഡിസംബറിലാണ് അംബേദ്‌കർ വിചാര വേദി രൂപീകരിച്ചത്.