മകരം പിറന്നതോടെ വള്ളുവനാട്ടിൽ ഇനി പൂരങ്ങളുടെ പൂക്കാലം.
ശബരിമലയിൽ മകര വിളക്ക് കഴിഞ്ഞതോടെ തീർത്ഥാടന യാത്രകൾക്ക് വിരാമമായി.
ഇനി ഓരോ ഗ്രാമങ്ങളിലും ചെറുതും വലുതുമായ പൂരങ്ങളുടെ ഉൽസവ പൂക്കാലം.
ഇനിയുളള ദിനങ്ങളിൽ മകര ചൊവ്വയും കുംഭ താലപ്പൊലിയും കൊണ്ടാടാനുള്ള ഉത്സവ യാത്രകൽ.
കാൽ ചിലമ്പും,അരമണിയും നാട്ട്ടു താളങ്ങളും കിലുങ്ങുന്ന ആഘോഷ ദിനങ്ങൾ.
മണ്ണാൻ തെയ്യവും, പറപ്പൂതനും, കുടച്ചോഴിയും നായാടിയും അരങ്ങു നിറയുന്ന ഗ്രാമ സായാഹ്നങ്ങൾ.
ചവിട്ടു കളിയും, കാള വരവും, കാളിയും ദാരികനും ചടുലമാക്കുന്ന പൂര പറമ്പുകൾ.
ഓരോ ഗ്രാമങ്ങളും ആവേശത്തിലാണ്.
നാനാ ജാതി മത വിഭാഗങ്ങളെ ഒരു കുടക്കീഴിലാക്കുന്നതാണ് വള്ളുവ നാട്ടിലെ ഉത്സവങ്ങൾ.
എല്ലായിടത്തും ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.